Kuravilangadvartha

  • ചങ്ങാതി സാക്ഷരത സർവ്വേ ഞായറാഴ്ച മുതൽ

    കുറവിലങ്ങാട് : സംസ്ഥാന സർക്കാരിന്റെയും സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തിൽ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി സാക്ഷരത പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ വിവര ശേഖരണം ഞായറാഴ്ച മുതൽ നടത്തും. ദേവമാതാ കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് സർവ്വേയ്ക്ക് എത്തുമ്പോൾ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി സെക്രട്ടറി പ്രദീപ് എൻ എന്നിവർ അറിയിച്ചു.

  • ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നൽകി

    ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നൽകി

    കുറവിലങ്ങാട് : ആധുനിക മനുഷ്യൻ ദുരന്തമുഖത്താണ് ജീവിക്കുന്നതെന്നും, പലവിധ ദുരന്തങ്ങളെ നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള പരിശീലനം കാലഘട്ടത്തിന്‌റെ ആവശ്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് നകിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. കടുത്തുരുത്തി ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യു വിജിലൻസ് ഓഫീസർ ജോബിൻ കെ.ജോൺ പരിശീലനം നൽകി. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ വിഷ്ണുദാസ് സഹ പരിശീലകനായി. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടം, തീപിടുത്തം, ഗ്യാസ് സിലണ്ടർ അപകടം, വൈദ്യുതി…

  • തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി. എൻ വാസവൻ

    തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി. എൻ വാസവൻ

    കോട്ടയം: എംപി എന്ന നിലയിൽ എ പ്ലസ് വിജയം നേടിയ ജനപ്രതിനിധിയാണ് തോമസ് ചാഴികാടനെന്ന് മന്ത്രി വി.എൻ വാസവൻ. പാർലമെന്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിന് ചാഴികാടൻ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടന്റെ വികസന പ്രവർത്തനങ്ങളുടെ നേർരേഖയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി…

  • കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫ് മേഖലാ നേതൃസംഗമങ്ങൾ ശനിയാഴ്ച

    കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫ് മേഖലാ നേതൃസംഗമങ്ങൾ ശനിയാഴ്ച

    കുറവിലങ്ങാട്: ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് മേഖല നേതൃസംഗമങ്ങൾ ശനിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ നടത്തുന്നത്.ശനിയാഴ്ച മൂന്നിന് കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം കടുത്തുരുത്തി 4061 സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച അഞ്ചിന് കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് പഞ്ചായത്തുകളുടെ സംഗമം കുറവിലങ്ങാട് പി. ഡി പോൾ സ്മാരക ഹാളിലും ആറിന് വെളിയന്നൂർ, മോനിപ്പള്ളി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, ഉഴവൂർ, കടപ്ലാമറ്റം പഞ്ചായത്തുകളുടെ സംഗമം മരങ്ങാട്ടുപിള്ളി…

  • ഉഴവൂർ മടക്കത്തറ- ഒറ്റത്തങ്ങാടി റോഡ് തുറന്നുനൽകി

    ഉഴവൂർ മടക്കത്തറ- ഒറ്റത്തങ്ങാടി റോഡ് തുറന്നുനൽകി

    ഉഴവൂർ: പഞ്ചായത്ത് ഏഴാം വാർഡിലെ മടക്കത്തറ ഒറ്റത്തങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. ഏലിയാമ്മ കുരുവിള, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, മുരളി ഒറ്റത്തങ്ങാടി എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

  • സാമൂഹികതിന്മകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    സാമൂഹികതിന്മകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    പാലാ : സാമൂഹിക തിന്മകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. രൂപത ആലോചനസമിതിയംഗങ്ങളുടേയും പാസ്റ്ററൽ കൗൺസിൽ കമ്മീഷൻ ചെയർമാൻമാരുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്. സാമൂഹികതിന്മകൾക്കെതിരെയുള്ള പോരാട്ടം ഓരോരുത്തരും കടമയായി ഏറ്റെടുക്കണം. വിശ്വാസവും ദൈവാലയങ്ങളും വൈദികരും സന്യസ്തരും അത്മായരും എക്കാലത്തും സംരക്ഷിക്കപ്പെടണം. വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ലെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പളളിയിൽ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയവരെ…

  • അവധിക്കാലം അടിച്ചുപൊളിക്കാൻ എംപിയുടെ സമ്മാനം : കോഴായിലെ സയൻസ് സെന്റർ തുറക്കാമെന്ന് ചാഴികാടൻ

    അവധിക്കാലം അടിച്ചുപൊളിക്കാൻ എംപിയുടെ സമ്മാനം : കോഴായിലെ സയൻസ് സെന്റർ തുറക്കാമെന്ന് ചാഴികാടൻ

    കുറവിലങ്ങാട്: ഈ മധ്യവേലൽ അവധിക്കാലം അടിച്ചുപൊളിക്കാൻ വിദ്യാർത്ഥികൾക്ക് തോമസ് ചാഴികാടൻ എംപിയുടെ സമ്മാനം. വിനോദവും വിജ്ഞാനവും സമ്മാനിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെന്റർ അവധിക്കാലത്ത് തുറന്നുനൽകാമെന്നാണ് തോമസ് ചാഴികാടൻ എംപി ഉറപ്പ് നൽകിയത്.ഈ അധ്യയനവർഷത്തെ മധ്യവേനൽ അവധിയ്ക്കുള്ള സമ്മാനമായി കോഴായിലെ സയൻസ് സെന്റർ തുറക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. സയൻസ് സിറ്റിയുടെ ആദ്യഘട്ടമായാണ് സയൻസ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്. ശാസ്ത്രപരീക്ഷണങ്ങളിലേക്കും നിരീക്ഷണങ്ങൡലേക്കും ആകർഷിക്കപ്പെടേണ്ടത് വിദ്യാർത്ഥികളാണെന്നതിനാലാണ് മധ്യവേനലവധിയിൽ പ്രവർത്തനം ആരംഭിക്കുന്നതെന്നും എംപി അറിയിച്ചു. നാല്പതിനായിരത്തോളം ചരുരശ്ര അടി…

  • തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്കുറവിലങ്ങാട് ഇടതുമുന്നണി നേതൃയോഗം

    തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്കുറവിലങ്ങാട് ഇടതുമുന്നണി നേതൃയോഗം

    കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഇടതുമുന്നണി നേതൃയോഗം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, എൽഡിഎഫ് നേതാക്കളായ പി.ജി ത്രിഗുണസെൻ, സദാനന്ദശങ്കർ, സിബി മാണി, ബിനീഷ് രവി, പി. ഒ വർക്കി, ജോൺസൺ പാളിയിൽ എന്നിവർ പ്രസംഗിച്ചു.മുന്നണി ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ…

  • കോഴാ – ഞീഴൂർ റോഡ് വികസനം മാർച്ച് ഒന്നിന് തുടങ്ങുമെന്ന് മോൻസ് ജോസഫ് എംഎൽഎ

    കോഴാ – ഞീഴൂർ റോഡ് വികസനം മാർച്ച് ഒന്നിന് തുടങ്ങുമെന്ന് മോൻസ് ജോസഫ് എംഎൽഎ

    കുറവിലങ്ങാട്: കോഴാ – ഞീഴൂർ റോഡ് വികസനം മാർച്ച് ഒന്നിന് തുടക്കമാകുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ആറ് കോടി രൂപ ചെലവഴിച്ചുള്ള വികസനത്തിന് തുടക്കമിടുന്നത്. പൊതുമരാമത്തിന്റെ കീഴിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടത്തുന്നത്.എം.സി റോഡിൽ കോഴാ കവലയ്ക്ക് സമീപത്തുനിന്നും ആരംഭിച്ച് മാണികാവ്- മുക്കവലക്കുന്ന്- ഭജനമഠം – ഞീഴൂർ വരെ ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിലുള്ള ടാറിംഗ് ജോലികളാണ് നടപ്പാക്കുന്നത്. നിലവിലുള്ള എട്ട് മീറ്റർ വീതിയിലാണ് റോഡ് വികസനം. രണ്ട് കലിങ്കുകളുടെ നിർമ്മാണം ആദ്യഘട്ടത്തിൽ…

  • ഉഴവൂരിൽ കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

    ഉഴവൂരിൽ കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

    ഉഴവൂർ : പഞ്ചായത്ത് ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണംപൂർത്തീകരിച്ച കൂഴമല കുരിശുമല റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ. ബിജു മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ ജോണിസ് പി. സ്റ്റീഫൻ, ഏലിയാമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ…

  • വെളിയന്നൂർ  കുന്നത്തേൽ  അന്നമ്മ കുരുവിള (87) അന്തരിച്ചു.

    വെളിയന്നൂർ കുന്നത്തേൽ അന്നമ്മ കുരുവിള (87) അന്തരിച്ചു.

    വെളിയന്നൂർ : കുന്നത്തേൽ പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (87) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച നാലിന് സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: വത്സ, എൽസി, മോളി, തങ്കച്ചൻ, ലില്ലി, സജിമോൻ, സുമി. മരുമക്കൾ: തോമസ് തൈപ്പറമ്പിൽ, (ബംഗളുരു) ബേബി വലിയകണ്ടത്തിൽ ( രാജാക്കാട്), ജെസി വാലയിൽ (ആലപ്പുഴ), തോമസ് ഇല്ലിമൂട്ടിൽ (ഉഴവൂർ), ദീപ എടശ്ശേരിയിൽ (ചിങ്ങവനം), ഷൈൻ മുപ്രാപ്പള്ളിയിൽ (വെളിയന്നൂർ), പരേതനായ ചാൾസ് തോലത്ത് (ബംഗളുരു).

Got any book recommendations?


error: Content is protected !!