കുറവിലങ്ങാട് : സംസ്ഥാന സർക്കാരിന്റെയും സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തിൽ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി സാക്ഷരത പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ വിവര ശേഖരണം ഞായറാഴ്ച മുതൽ നടത്തും. ദേവമാതാ കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് സർവ്വേയ്ക്ക് എത്തുമ്പോൾ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി സെക്രട്ടറി പ്രദീപ് എൻ എന്നിവർ അറിയിച്ചു.