ഉഴവൂർ : പഞ്ചായത്ത് ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണംപൂർത്തീകരിച്ച കൂഴമല കുരിശുമല റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ. ബിജു മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ ജോണിസ് പി. സ്റ്റീഫൻ, ഏലിയാമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടമായാണ് റോഡ് പൂർത്തീകരിച്ചത്. പദ്ധതിയിൽ ലഭ്യമാക്കിയ 13,83,725 ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.
Leave a Reply