
കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഇടതുമുന്നണി നേതൃയോഗം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, എൽഡിഎഫ് നേതാക്കളായ പി.ജി ത്രിഗുണസെൻ, സദാനന്ദശങ്കർ, സിബി മാണി, ബിനീഷ് രവി, പി. ഒ വർക്കി, ജോൺസൺ പാളിയിൽ എന്നിവർ പ്രസംഗിച്ചു.
മുന്നണി ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.