കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫ് മേഖലാ നേതൃസംഗമങ്ങൾ ശനിയാഴ്ച

കുറവിലങ്ങാട്: ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് മേഖല നേതൃസംഗമങ്ങൾ ശനിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ നടത്തുന്നത്.
ശനിയാഴ്ച മൂന്നിന് കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം കടുത്തുരുത്തി 4061 സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച അഞ്ചിന് കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് പഞ്ചായത്തുകളുടെ സംഗമം കുറവിലങ്ങാട് പി. ഡി പോൾ സ്മാരക ഹാളിലും ആറിന് വെളിയന്നൂർ, മോനിപ്പള്ളി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, ഉഴവൂർ, കടപ്ലാമറ്റം പഞ്ചായത്തുകളുടെ സംഗമം മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും.
നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മണ്ഡലംതലത്തിൽ നേതൃസംഗമങ്ങൾ നടത്തിയിരുന്നു. 12ന് നിയോജകമണ്ഡലം കൺവൻഷനും നടക്കും.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!