ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നൽകി


കുറവിലങ്ങാട് : ആധുനിക മനുഷ്യൻ ദുരന്തമുഖത്താണ് ജീവിക്കുന്നതെന്നും, പലവിധ ദുരന്തങ്ങളെ നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള പരിശീലനം കാലഘട്ടത്തിന്‌റെ ആവശ്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് നകിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. കടുത്തുരുത്തി ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യു വിജിലൻസ് ഓഫീസർ ജോബിൻ കെ.ജോൺ പരിശീലനം നൽകി. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ വിഷ്ണുദാസ് സഹ പരിശീലകനായി. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടം, തീപിടുത്തം, ഗ്യാസ് സിലണ്ടർ അപകടം, വൈദ്യുതി ഉപകരണങ്ങൾ വഴിയുണ്ടാകുന്ന അപകടങ്ങൾ വാഹനാപകടങ്ങൾ, പ്രഥമ ശുശ്രൂഷ നടപടികൾ തുടങ്ങിയവയിൽ നടത്തിയ പങ്കാളിത്ത പരിശീലനം ആളുകൾക്ക് പുതിയ അനുഭവമായി മാറി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ സജികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ, ടെസി സജീവ്, എംഎൻ രമേശൻ, മെമ്പർമാരായ വിനുകുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എംഎം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ, അസി.സെക്രട്ടറി സീന മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!