സാമൂഹികതിന്മകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

പാലാ : സാമൂഹിക തിന്മകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. രൂപത ആലോചനസമിതിയംഗങ്ങളുടേയും പാസ്റ്ററൽ കൗൺസിൽ കമ്മീഷൻ ചെയർമാൻമാരുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്.
സാമൂഹികതിന്മകൾക്കെതിരെയുള്ള പോരാട്ടം ഓരോരുത്തരും കടമയായി ഏറ്റെടുക്കണം. വിശ്വാസവും ദൈവാലയങ്ങളും വൈദികരും സന്യസ്തരും അത്മായരും എക്കാലത്തും സംരക്ഷിക്കപ്പെടണം. വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ലെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പളളിയിൽ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചാൻസിലർ റവ.ഡോ. ജോസ് കുറ്റിയാങ്കൽ, പ്രസ്ബിറ്ററൽ കൗൺസിൽ ചെയർമാൻ റവ.ഡോ. ജോസഫ് കടുപ്പിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യൻ, വൈദിക പ്രതിനിധികൾ, വിവിധ കമ്മീഷൻ ചെയർമാന്മാർ എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!