Category: പ്രാദേശികം

  • പാലാ രൂപത എസ്എംവൈഎം കലോത്സവത്തിൽ കുറവിലങ്ങാട് ഓവറോൾ ചാംപ്യന്മാർ

    പാലാ രൂപത എസ്എംവൈഎം കലോത്സവത്തിൽ കുറവിലങ്ങാട് ഓവറോൾ ചാംപ്യന്മാർ

    കുറവിലങ്ങാട്: എസ്എംവൈഎം പാലാ രൂപതാ സംഘടിപ്പിച്ച സഹൃദയ സുവർണോത്സവ് 2കെ23 കലോത്സവത്തിൽ കുറവിലങ്ങാട് ഓവറോൾ ചാമ്പ്യന്മാർ. ഡി കാറ്റഗറിയിൽ ഒന്നാം സ്ഥാനവും എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റാണ് നേടിയത്. 459 പോയിന്റ് നേടിയാണ് കുറവിലങ്ങാട് മികച്ച നേട്ടം കൊയ്തത്. എസ്എംവൈഎം സുവർണജൂബിലി വർഷത്തിലാണ് കുറവിലങ്ങാടിന്റെ മുന്നേറ്റമെന്നത് ഏറെ നേട്ടമായി.

  • കിടങ്ങൂരിൽ പഞ്ചായത്തംഗങ്ങളെ പുറത്താക്കിയെന്നത് ജോസഫ് ഗ്രൂപ്പിന്റെ ഒത്തുകളിയെന്ന് യൂത്ത്ഫ്രണ്ട് (എം)

    കിടങ്ങൂരിൽ പഞ്ചായത്തംഗങ്ങളെ പുറത്താക്കിയെന്നത് ജോസഫ് ഗ്രൂപ്പിന്റെ ഒത്തുകളിയെന്ന് യൂത്ത്ഫ്രണ്ട് (എം)

    കുറവിലങ്ങാട്: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കരാർ ഉണ്ടാക്കി വിജയിച്ച ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജോസഫ് ഗ്രൂപ്പ് അംഗങ്ങളെ പുറത്താക്കി എന്ന് പി.ജെ.ജോസഫ് പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നും വിപ്പ് ലംഘനമുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് ചെയ്യുവാൻ ജോസഫ് വിഭാഗത്തെ വെല്ലുവിളിക്കുന്നുവെന്നും യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി. .അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങളുടെ മുന്നിൽ തുറന്നു കാണപ്പെടുന്നു എന്ന് ഭയമാണ് രാഷ്ട്രീയ നാടകത്തിന് ജോസഫ് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ സ്ഥിരം…

  • ഓർമ്മകളിൽ നിറഞ്ഞ് ഭാഗവതഹംസം12-ാമത് സമാധിദിനത്തിന് ആതിഥ്യമരുളി ഭക്തർ

    ഓർമ്മകളിൽ നിറഞ്ഞ് ഭാഗവതഹംസം12-ാമത് സമാധിദിനത്തിന് ആതിഥ്യമരുളി ഭക്തർ

    കുറവിലങ്ങാട്: ഭാഗവത കഥാകഥനത്തിനായി ജീവിതം സമർപ്പിച്ചഭാഗവതഹംസം ഭാഗവത സേവാരത്‌നം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മകൾ വീണ്ടും ഉണർന്നൊഴുകി. മള്ളിയൂരിന്റെ 12-ാം സമാധിദിനത്തിലാണ് മള്ളിയൂരിന്റെ ഭക്തരും കുടുംബാംഗങ്ങളും ഒരുമിച്ച് ചേർന്നത്.12 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ഒപ്പമുണ്ടെന്ന ഉറച്ചബോധ്യത്തിലായിരുന്നു മള്ളിയൂരിലെത്തിയവരെല്ലാം. ഇന്നലെകളിൽ സ്‌നേഹാന്വേഷണം നടത്തിയും ഭക്ഷണം കഴിച്ചോ എന്ന പതിവ് ചോദ്യമുന്നയിച്ചും ഇല്ലത്തിന്റെ വരാന്തയിൽ സജീവമായിരുന്ന മള്ളിയൂരിനെയാണ് മുതിർന്ന തലമുറയുടെയെല്ലാം ഓർമ്മയിലുള്ളത്. ഭഗവത് കഥകൾ പറഞ്ഞ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ശരണം തേടിയ മള്ളിയൂർ തികഞ്ഞ സംസ്‌കൃത പണ്ഡിതനുമായിരുന്നു. തന്നെ സമീപിക്കുന്നവർക്കെല്ലാം…

  • കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    . കുറവിലങ്ങാട്: കേന്ദ്ര സർക്കാർ ഫണ്ട് നൽകി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയതിൽ സ്ഥലം എംഎൽഎ അഡ്വ. മോൻസ് ജോസഫിനെ ഉൾപ്പെടുത്താതെ മന:പൂർവ്വമായി ഒഴിവാക്കിയ കോട്ടയം പാർലമെന്റ് മണ്ഡലം എം.പിയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ജനാധിപത്യ വിരുദ്ധ നടപടിയിൽ യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ കേന്ദ്ര – സംസ്ഥാന സർക്കാർ തലത്തിൽ രേഖാമൂലം പരാതി ഉന്നയിക്കുമെന്ന് യുഡിഎഫ് നിയോജക…

  • കുറവിലങ്ങാട് സിഐടിയു ധർണ

    കുറവിലങ്ങാട് സിഐടിയു ധർണ

    തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണമെന്നും, ജാതി വ്യാവസ്ഥയിൽ തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും എൻആർഇജി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വർക്കേഴ്സ് യൂണിയന്റെ .നേതൃത്വത്തിൽ കുറവിലങ്ങാട് പോസ്റ്റാഫിസിനു മുന്നിൽ ധർണ്ണ നടത്തി. സി ഐ ടി യു ജില്ലാക്കമ്മറ്റിയംഗം ടി എസ് എൻ ഇളയത് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ എ.ഡി കുട്ടി, സ്വപ്നാസുരേഷ് ,റ്റി എൻ രംഗനാഥൻ, രമാ രാജു, വി സി ജോർജ്, സിബി വല്യോളിൽ,…

  • കോൺഗ്രസ് ധർണ വ്യാഴാഴ്ച കടുത്തുരുത്തിയിൽ

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന കൊള്ളയ്ക് എതിരെ കോൺഗ്രസ്‌ കടുത്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 വ്യഴാഴ്ച 10:30 ന് കടുത്തുരുത്തി BSNL ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. ഡി. സി.സി ഭാരവാഹികൾ, ബ്ലോക്ക്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ബാങ്ക് ബോർഡ്‌ അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ബേബി തൊണ്ടാംകുഴി അറിയിച്ചു.

  • മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് ഒഡിഎസ് പ്ലസ് പദവി

    മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് ഒഡിഎസ് പ്ലസ് പദവി

    കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് ഒഡിഎസ് പ്ലസ് പദവി ലഭിച്ചു. പദവി പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു.

  • അംഗന്‍വാടി സമര്‍പ്പണത്തില്‍ ഉദ്ഘാടകയായി റാങ്ക് ജേതാവും പൂര്‍വവിദ്യാര്‍ത്ഥിനിയുമായ റിച്ച

    അംഗന്‍വാടി സമര്‍പ്പണത്തില്‍ ഉദ്ഘാടകയായി റാങ്ക് ജേതാവും പൂര്‍വവിദ്യാര്‍ത്ഥിനിയുമായ റിച്ച

    കുറവിലങ്ങാട്: സര്‍വകലാശാലയില്‍ റാങ്ക് നേടിയതിനേക്കാള്‍ അംഗീകാരമാകാം ഇത് റിച്ചയ്ക്ക്. ദേവമാതാ കോളജിലെ വിദ്യാര്‍ത്ഥിനി എം.ജി സര്‍വകലാശാലയിലെ ബിഎസ് സി ഗണിതശാസ്ത്രത്തിലെ ഒന്നാം റാങ്ക് ജേതാവ് കഴിഞ്ഞ ദിവസം തന്റെ പഴയ അംഗന്‍വാടിയിലെത്തിയത് കേവലം പൂര്‍വവിദ്യാര്‍ത്ഥിയായല്ല. അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടകയായാണ്.കുറവിലങ്ങാട് കരോട്ടേക്കുന്നേന്‍ റിച്ച സെബാസ്റ്റിയനാണ് കാളിയാര്‍തോട്ടം അംഗന്‍വാടി നാടിനായി സമര്‍പ്പിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരിയ്‌ക്കെ പി.സി കുര്യനാണ് അംഗന്‍വാടിയ്ക്കായി സ്ഥലം സംഭാവന ചെയ്തത്. ബ്ലോക്ക് വൈസ്പ്രസിഡന്റ് ഡോ.…

  • കുറവിലങ്ങാട് പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി

    കുറവിലങ്ങാട് പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി

    കുറവിലങ്ങാട്: നാട്ടില്‍ പുതിയ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ സൊസൈറ്റി. സഹകരണ മേഖലയിലാണ് പ്രവര്‍ത്തനം. ഇന്ദിരഗിരി സ്‌കില്‍ ഡവലപ്പ്മെന്റ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെന്നാണ് പേര്. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഷാജി മാത്യു പുതിയിടം, ബേബി തൊണ്ടാംകുഴി, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, ആന്റണി എന്‍.വി. നമ്പുശ്ശേരില്‍, സിബി തോമസ് ഓലിക്കല്‍, മിനി സഹദേവന്‍ താന്നിക്കുഴിയില്‍, ഷൈനി ബിജു കോയിക്കല്‍ ഓരത്ത്, സിന്‍സി ബിജു താന്നിക്കതടത്തില്‍, അനീഷ് റ്റി.റ്റി തറപ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു.

  • ഇലയ്ക്കാട് ഇടിമിന്നലേറ്റ് പശു ചത്തു

    ഇടി മിന്നലേറ്റ് കറവ പശു ചത്തു. ഇലയ്ക്കാട് രണ്ടാനിതടത്തിൽ ശശിധരൻ നായരുടെ പശുവാണ് ചത്തത്. തിങ്കളാഴ്ച രാവിലത്തെ കറവക്ക് ശേഷം വീടിനു സമീപത്തുള്ള പുരയിടത്തിൽ കെട്ടിയിരുന്ന പശുവാണ് ഒരു മണിയോടെ ഉണ്ടായ ഇടി മിന്നലേറ്റ് ചത്തത്. പ്രസവിച്ചിട്ട് നാലു മാസം അയതേയുള്ളു. എട്ട് ലിറ്ററിലധികം പാൽ ലഭിച്ചിരുന്ന പശുവാണ് .

  • കുറവിലങ്ങാട് കുട്ടികളുടെ ശിൽപ്പശാല സമാപിച്ചു

    കുറവിലങ്ങാട് കുട്ടികളുടെ ശിൽപ്പശാല സമാപിച്ചു

    കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ഹരിത കേരള മിഷൻ എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ രണ്ടുദിവസമായി നടന്നുവന്ന കുട്ടികളുടെ പരിശീലന പരിപാടി അവസാനിച്ചു. പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ ആദരിച്ചു. ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികൾക്ക് ഹരിത കേരള…

error: Content is protected !!