Tag: Top

 • ജയ്ഗിരിക്ക് 1.73 കോടിയുടെ ജലസേചന പദ്ധതിയ്ക്ക് ഭരണാനുമതി

  ജയ്ഗിരിക്ക് 1.73 കോടിയുടെ ജലസേചന പദ്ധതിയ്ക്ക് ഭരണാനുമതി

  കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കെ.എം.മാണി ഇന്റഗ്രേറ്റഡ് മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്രൊപ്പോസൽ നൽകുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, വാർഡ് മെമ്പർ വിനു കുര്യൻ എന്നിവർ മന്ത്രി റോഷിഅഗസ്റ്റ്യനു നിവേദനം സമർപ്പിക്കുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ്പദ്ധതി ജലസേചന വകുപ്പ് ഏറ്റെടുത്തത്.ഒന്നാം വാർഡിലെ 50 കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. ജലസേചന, കാർഷിക വകുപ്പു് ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ യോഗംവിളിച്ചു ചേർത്ത് ഗുണഭോക്തൃ സമിതി രൂപീകരിച്ചു. മുവാറ്റുപുഴ വാലി…

 • റോഡിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് നാടിന്റെ ആദരവ്റോഡ് ഉദ്ഘാടനവും നടത്തി

  റോഡിന് ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് നാടിന്റെ ആദരവ്റോഡ് ഉദ്ഘാടനവും നടത്തി

  ഉഴവൂർ: അരീക്കര വാർഡിൽ 35.25 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച ഇഞ്ചേനാട്ട്-വെട്ടം-വാക്കേൽ റോഡ് തുറന്നുനൽകി. റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.റോഡ് വികസനത്തിനായി മോൻസ് ജോസഫ് എംഎൽഎ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു 10 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 5.5 ലക്ഷം രൂപയും ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 4.75 ലക്ഷം രൂപയും അനുവദിച്ച് നൽകി.അനുമോദനവും റോഡ് ഉദ്ഘാടന സമ്മേളനവും ജോസ് കെ. മാണി…

 • കെട്ടിടനിർമ്മാണസ്ഥലത്ത് പിന്നോട്ടെടുത്ത ടിപ്പറിടിച്ച് വാക്കാട് ഐക്കരേട്ട് അപ്പച്ചൻ മരിച്ചു

  കെട്ടിടനിർമ്മാണസ്ഥലത്ത് പിന്നോട്ടെടുത്ത ടിപ്പറിടിച്ച് വാക്കാട് ഐക്കരേട്ട് അപ്പച്ചൻ മരിച്ചു

  കുറവിലങ്ങാട്: കെട്ടിടനിർമ്മാണ സ്ഥലത്തെത്തിയ ടിപ്പർ പിന്നോട്ടെടുക്കുന്നതിനിടയിൽ ടിപ്പറിടിച്ച് കെട്ടിട ഉടമ മരിച്ചു. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റ് റിട്ട. ഉദ്യോഗസ്ഥൻ വാക്കാട് ഐക്കരേട്ട് അപ്പച്ചനാ (ജോസ്-64) ണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വൈക്കം റോഡിൽ മൂവാങ്കൽ ഭാഗത്തായിരുന്നു അപകടം. ഇവിടെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷേപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം നടന്നുവരികയാണ്. അപ്പച്ചനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ടിപ്പറിനടയിൽപ്പെട്ട അപ്പച്ചനെ രക്ഷപ്പെടുത്തുന്നതിനായി ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തുകയായിരുന്നു. കരിങ്കല്ലുമായി എത്തിയതായിരുന്നു…

 • കടുത്തുരുത്തിയിൽ കരുത്തറിയിച്ച് എൽഡിഎഫ് കൺവൻഷൻ

  കടുത്തുരുത്തിയിൽ കരുത്തറിയിച്ച് എൽഡിഎഫ് കൺവൻഷൻ

  കുറവിലങ്ങാട്: ഇടതുമുന്നണി പ്രവർത്തകരുടെ ആവേശം ഇരട്ടിപ്പിച്ച് എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവൻഷൻ. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നെത്തിയ ആയിരക്കണക്കായ പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങളും ജയ് വിളികളും നിറഞ്ഞനിന്ന സമ്മേളനത്തിലേക്കാണ് സ്ഥാനാർത്ഥികളും നേതാക്കളും വന്നിറങ്ങിയത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലിയായാണ് യുവജനപ്രവർത്തകർ കൺവൻഷനിലെത്തിയത്.നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെറാലിയായാണ് എൽഡിഎഫ് നേതാക്കളടക്കം കൺവൻഷൻ വേദിയിലെത്തിയത്. ജോസ് കെ. മാണി എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ സ്ത്രീകളുടേയും യുവജനങ്ങളുടേയും പ്രകടമായ സാന്നിധ്യം വ്യക്തമായിരുന്നു. ഘടകക്ഷി…

 • മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

  മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

  മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഗ്‌നിശമനസേനയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി.വൈസ് പ്രസിഡൻറ് ഉഷാ രാജുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ്‌കുമാർ എം എൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, തുടങ്ങിയവർ പ്രസംഗിച്ചു.ഫയർ ആൻറ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ…

 • എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ ബുധനാഴ്ച

  പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവൻഷൻ നാളെ(ബുധൻ) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും.ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും.ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എ. വി .റ സൽ, അഡ്വ.വി.കെ.സന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, ബെന്നി മൈലാടൂർ, പി.എം.ജോസഫ്, ബാബു.കെ.ജോർജ്‌, ടോബിൻ കെ.അലക്സ്, അഡ്വ.ജോസ്…

 • പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

  പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

  കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് പ്രചരണരംഗം പുരുഷന്മാരുടെ കുത്തകയായിരുന്നതൊക്കെ പഴങ്കഥ. ഇപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ കടപ്ലാമറ്റത്ത് കണ്ട കാഴ്ച അതാണ്. ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ടൗണിലടക്കം പോസ്റ്റർ പ്രചരണം നടത്തുന്നു. തോമസ് ചാഴികാടനുവേണ്ടിയാണ് വനിതകളുടെ പ്രവർത്തനം. വനിതകളുടെ സംഘത്തിൽ ജനപ്രതിനിധികളും സംഘടനാഭാരവാഹികളുമുണ്ട്.വനിത കോൺഗ്രസ്-എം നിയോജകമണ്ഡലം സെക്രട്ടറി ജീനാ സിറിയക്, മണ്ഡലം പ്രസിഡന്റ് ജയ്‌മോൾ റോബർട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചരണം നടത്തിയത്. ……

 • കുറവിലങ്ങാട് ദേവമാതാ കോളജിലും ഗേൾസ് ഹൈസ്‌കൂളിലും മോഷണം

  കുറവിലങ്ങാട് ദേവമാതാ കോളജിലും ഗേൾസ് ഹൈസ്‌കൂളിലും മോഷണം

  കുറവിലങ്ങാട്: ദേവമാതാ കോളജിലും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലും മോഷണം. വെള്ളിയാഴ്ച അർധരാത്രിയോടടുത്താണ് മോഷണം. മോഷണദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖവും ശരീരവും പൂർണ്ണമായും മറച്ചാണ് മോഷ്ടാവ് എത്തിയതും മടങ്ങുന്നതും. മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.കോളജിൽ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കോളജിന്റെ താഴത്തെ നിലിയിൽ മുൻഭാഗത്തെ ഒരു ഡിപ്പാർട്ട്‌മെന്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശയ്ക്കുള്ളിൽ നിന്ന് 2200 രൂപ മോഷ്ടിച്ചു. മേശ തുറന്ന് വലിച്ചുവാരിയിട്ട നിലയിലാണ്.…

 • ചങ്ങാതി സാക്ഷരത സർവ്വേ ഞായറാഴ്ച മുതൽ

  കുറവിലങ്ങാട് : സംസ്ഥാന സർക്കാരിന്റെയും സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തിൽ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി സാക്ഷരത പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ വിവര ശേഖരണം ഞായറാഴ്ച മുതൽ നടത്തും. ദേവമാതാ കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് സർവ്വേയ്ക്ക് എത്തുമ്പോൾ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി സെക്രട്ടറി പ്രദീപ് എൻ എന്നിവർ അറിയിച്ചു.

 • ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നൽകി

  ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നൽകി

  കുറവിലങ്ങാട് : ആധുനിക മനുഷ്യൻ ദുരന്തമുഖത്താണ് ജീവിക്കുന്നതെന്നും, പലവിധ ദുരന്തങ്ങളെ നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള പരിശീലനം കാലഘട്ടത്തിന്‌റെ ആവശ്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് നകിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. കടുത്തുരുത്തി ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യു വിജിലൻസ് ഓഫീസർ ജോബിൻ കെ.ജോൺ പരിശീലനം നൽകി. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ വിഷ്ണുദാസ് സഹ പരിശീലകനായി. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടം, തീപിടുത്തം, ഗ്യാസ് സിലണ്ടർ അപകടം, വൈദ്യുതി…

 • തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി. എൻ വാസവൻ

  തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി. എൻ വാസവൻ

  കോട്ടയം: എംപി എന്ന നിലയിൽ എ പ്ലസ് വിജയം നേടിയ ജനപ്രതിനിധിയാണ് തോമസ് ചാഴികാടനെന്ന് മന്ത്രി വി.എൻ വാസവൻ. പാർലമെന്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിന് ചാഴികാടൻ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടന്റെ വികസന പ്രവർത്തനങ്ങളുടെ നേർരേഖയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി…

error: Content is protected !!