Kuravilangadvartha.com
കുറവിലങ്ങാട്: കെട്ടിടനിർമ്മാണ സ്ഥലത്തെത്തിയ ടിപ്പർ പിന്നോട്ടെടുക്കുന്നതിനിടയിൽ ടിപ്പറിടിച്ച് കെട്ടിട ഉടമ മരിച്ചു. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റ് റിട്ട. ഉദ്യോഗസ്ഥൻ വാക്കാട് ഐക്കരേട്ട് അപ്പച്ചനാ (ജോസ്-64) ണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വൈക്കം റോഡിൽ മൂവാങ്കൽ ഭാഗത്തായിരുന്നു അപകടം. ഇവിടെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷേപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം നടന്നുവരികയാണ്. അപ്പച്ചനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ടിപ്പറിനടയിൽപ്പെട്ട അപ്പച്ചനെ രക്ഷപ്പെടുത്തുന്നതിനായി ക്രെയിൻ എത്തിച്ച് ടിപ്പർ ഉയർത്തുകയായിരുന്നു. കരിങ്കല്ലുമായി എത്തിയതായിരുന്നു ടിപ്പർ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രിൻസ് (എച്ച്ഡിഎഫ്‌സി, ഡൽഹി), പ്രിയ (ന്യൂസിലാന്റ്്). കേരളാ കോൺഗ്രസ്-എം ഞീഴൂർ മണ്ഡലം പ്രസിഡന്റ് ജോർജ് ഐക്കരേട്ടിന്റെ സഹോദരനാണ് അപ്പച്ചൻ.