കടുത്തുരുത്തിയിൽ കരുത്തറിയിച്ച് എൽഡിഎഫ് കൺവൻഷൻ

കുറവിലങ്ങാട്: ഇടതുമുന്നണി പ്രവർത്തകരുടെ ആവേശം ഇരട്ടിപ്പിച്ച് എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവൻഷൻ. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നെത്തിയ ആയിരക്കണക്കായ പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങളും ജയ് വിളികളും നിറഞ്ഞനിന്ന സമ്മേളനത്തിലേക്കാണ് സ്ഥാനാർത്ഥികളും നേതാക്കളും വന്നിറങ്ങിയത്. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലിയായാണ് യുവജനപ്രവർത്തകർ കൺവൻഷനിലെത്തിയത്.
നിയോജകമണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെറാലിയായാണ് എൽഡിഎഫ് നേതാക്കളടക്കം കൺവൻഷൻ വേദിയിലെത്തിയത്. ജോസ് കെ. മാണി എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ സ്ത്രീകളുടേയും യുവജനങ്ങളുടേയും പ്രകടമായ സാന്നിധ്യം വ്യക്തമായിരുന്നു. ഘടകക്ഷി നേതാക്കളെല്ലാം എത്തി മുന്നണിയുടെ കെട്ടുറപ്പും ശക്തിയും വിളിച്ചറിയിച്ചു.
കൺവൻഷൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥിതിയ്ക്ക് വെല്ലുവിളി ഉയർത്തുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെരിയുള്ള വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. നൂറിൽ നൂറുശതമാനവും ഫണ്ട് വിനിയോഗിച്ച തോമസ് ചാഴികാടൻ നൂറിൽ നൂറുശതമാനവും മാന്യനായ പൊതുപ്രവർത്തകനായ ജനപ്രതിനിധിയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇനി ഒരു ലോകസഭാതെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.


സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ, ടി.എൻ രമേശൻ, സ്റ്റീഫൻ ജോർജ്, പി.വി സുനിൽ, പി.ജി ത്രിഗുണസെൻ, ബെന്നി മൈലാടൂർ, സി.എം ജോസഫ്, തോമസ് ടി. കീപ്പുറം, കെ. കെ. രാമഭദ്രൻ, കെ. ജയകൃഷ്ണൻ, രാജീവ് നെല്ലിക്കുന്നേൽ, പി.എൻ ബിനു, പി.എം ജോസഫ്, സുനു ഒറ്റാട്ട്, സണ്ണി തേക്കേടം, കാണക്കാരി അരവിന്ദാക്ഷൻ, ടി.എം സദൻ, , ജോസ് പുത്തൻകാലാ, സന്തോഷ് കുഴിവേലി, ടോമി മ്യാലിൽ, പി.വി സിറിയക്, സഖറിയാസ് കുതിരവേലി, പി.സി കുര്യൻ, നിർമ്മല ജിമ്മി, ബിജു മറ്റപ്പള്ളി, ടി.എം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!