
ഉഴവൂർ: അരീക്കര വാർഡിൽ 35.25 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച ഇഞ്ചേനാട്ട്-വെട്ടം-വാക്കേൽ റോഡ് തുറന്നുനൽകി. റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.
റോഡ് വികസനത്തിനായി മോൻസ് ജോസഫ് എംഎൽഎ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു 10 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 5.5 ലക്ഷം രൂപയും ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 4.75 ലക്ഷം രൂപയും അനുവദിച്ച് നൽകി.
അനുമോദനവും റോഡ് ഉദ്ഘാടന സമ്മേളനവും ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത് പ്രസിഡന്റ് കെ.എം തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി. എൻ രാമചന്ദ്രൻ, പഞ്ചായത്തംഗം ജോണിസ് പി. സ്റ്റീഫൻ, രാഖി അനിൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുഷമ രാമചന്ദ്രൻ, ജോസഫ് അമ്മായികുന്നേൽ എന്നിവരെയും അനുമോദിച്ചു.