മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

0
5


മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഗ്‌നിശമനസേനയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി.വൈസ് പ്രസിഡൻറ് ഉഷാ രാജുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ്‌കുമാർ എം എൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, തുടങ്ങിയവർ പ്രസംഗിച്ചു.ഫയർ ആൻറ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here