ജയ്ഗിരിക്ക് 1.73 കോടിയുടെ ജലസേചന പദ്ധതിയ്ക്ക് ഭരണാനുമതി

0
17

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കെ.എം.മാണി ഇന്റഗ്രേറ്റഡ് മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി പ്രൊപ്പോസൽ നൽകുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, വാർഡ് മെമ്പർ വിനു കുര്യൻ എന്നിവർ മന്ത്രി റോഷി
അഗസ്റ്റ്യനു നിവേദനം സമർപ്പിക്കുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ്
പദ്ധതി ജലസേചന വകുപ്പ് ഏറ്റെടുത്തത്.
ഒന്നാം വാർഡിലെ 50 കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നത്. ജലസേചന, കാർഷിക വകുപ്പു് ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ യോഗം
വിളിച്ചു ചേർത്ത് ഗുണഭോക്തൃ സമിതി രൂപീകരിച്ചു. മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി കനാൽ തുറന്നുവിടുന്ന ജയ്ഗിരി ഭാഗത്തു ചിറത്തടം കുളത്തിൽ വെള്ളം ശേഖരിച്ച് ഉയർന്ന പ്രദേശമായ കാളിയാർതോട്ടം ഭാഗത്തു നിർമിക്കുന്ന ടാങ്കിലെത്തിച്ച് 25 ഹെക്ടർ സ്ഥലത്ത് മൈക്രോ ഇറിഗേഷൻ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രദേശം സർവ്വേ നടത്തി തയ്യാറാക്കിയ റിപ്പോർട്ടു പ്രകാരം
ആണ് 1. 73 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. കെ.എം.മാണി ഇന്റഗ്രേറ്റഡ് മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യ പ്രോജക്ടാണ് കുറവിലങ്ങാട് പഞ്ചായത്ത് 1-ാം വാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here