Category: മരങ്ങാട്ടുപിള്ളി

  • കോഴാ തുറുവേലിക്കുന്നേൽ കുട്ടിയമ്മ അന്തരിച്ചു

    കോഴാ തുറുവേലിക്കുന്നേൽ കുട്ടിയമ്മ അന്തരിച്ചു

    കുറവിലങ്ങാട് : കോഴാ തുറുവേലിക്കുന്നേൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരി ചാക്കോ (കുട്ടിയമ്മ-87) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ.പരേത കോഴാ ചൂരിക്കപ്രായിൽ കുടുംബാംഗമാണ്.മക്കൾ : സണ്ണി, മറിയമ്മ, ലിസി, കുഞ്ഞുമോൾ, മിനി, റെസി.മരുമക്കൾ : ലിസി വലിയകണ്ടത്തിൽ (ഇലഞ്ഞി ), അഗസ്റ്റിൻ മംഗലത്ത് (എറണാകുളം), ജോർജ് കുര്യൻ പേഴുംകാട്ടിൽ (കൂട്ടിക്കൽ), സുനിൽ മാത്യു മൂങ്ങാമാക്കൽ (ആനിക്കാട്), എബി തോമസ്…

  • മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

    മരങ്ങാട്ടുപിള്ളിയിൽ ദുരന്തനിവാരണസേനയ്ക്ക് പരിശീലനം

    മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തും അഗ്‌നിശമനസേനയും സംയുക്തമായി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി.വൈസ് പ്രസിഡൻറ് ഉഷാ രാജുവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ തുളസി ദാസ്, സിറിയക്ക് മാത്യു, മെമ്പർമാരായ സന്തോഷ്‌കുമാർ എം എൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, തുടങ്ങിയവർ പ്രസംഗിച്ചു.ഫയർ ആൻറ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ…

  • മികവിൽ ഹാട്രിക്കുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

    മികവിൽ ഹാട്രിക്കുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

    മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 2020-23 വർഷം ജില്ലയിലെ രണ്ടാം സ്ഥാനവും 2021-22 സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയ മരങ്ങാട്ടുപിള്ളി 2022-23 വർഷം സംസ്ഥാനതലത്തിൽ വീണ്ടും മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയത് കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തു. കാർഷിക മേഖലയിൽ…

  • മരങ്ങാട്ടുപിള്ളിയിൽ വാഹനപകടം:അക്കരപ്പാടം സ്വദേശി അനന്ദു മരിച്ചു

    മരങ്ങാട്ടുപിള്ളിയിൽ വാഹനപകടം:അക്കരപ്പാടം സ്വദേശി അനന്ദു മരിച്ചു

    മരങ്ങാട്ടുപിള്ളി: കോഴാ-പാലാ റോഡിൽ മരങ്ങാട്ടുപിള്ളി ശാന്തിനഗർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. അക്കരപ്പാടം അനന്ദു ഭവനിൽ സുകേശന്റെ മകൻ അനന്ദു (25)വാണ് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്. ലോറിയും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട മിനിലോറി അനന്ദു ഓടിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പരിക്കേറ്റ അനന്ദുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലായിലെ ജോലി സ്ഥലത്തൂ നിന്നും മടങ്ങുകയായിരുന്നു അനന്ദു. മാതാവ്: മഞ്ജു, സഹോദരൻ : അഭിജിത്ത് .

  • തലയാറ്റുപിള്ളിയുടെ കാനനക്ഷേത്രത്തിലേക്ക്സംസ്ഥാനസർക്കാരിന്റെ വനമിത്രപുരസ്‌കാരം

    തലയാറ്റുപിള്ളിയുടെ കാനനക്ഷേത്രത്തിലേക്ക്സംസ്ഥാനസർക്കാരിന്റെ വനമിത്രപുരസ്‌കാരം

    കുറവിലങ്ങാട്: ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ കാനനക്ഷേത്രത്തിലേക്ക് സംസ്ഥാനസർക്കാരിന്റെ വനമിത്രപുരസ്‌കാരം. കുറിച്ചിത്താനം തലയാറ്റുംപിള്ളി ടി.എൻ പരമേശ്വരൻ നമ്പൂതിരി (അനിയൻ) ഒരുക്കിയ കാനനക്ഷേത്രത്തിനാണ് ജില്ലയിലെ വനമിത്രപുരസ്‌കാരം ഇക്കുറി ലഭിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.ഔഷധസസ്യങ്ങളാലും നക്ഷത്രവനത്താലും സമ്പന്നമായ കാനനക്ഷേത്രത്തിലേക്ക് ഗവേഷകരടക്കമുള്ളവർ പഠനത്തിനായി എത്തുന്നതിനിടയിലാണ് അവാർഡ് എത്തിയത്.വനം വകുപ്പിന്റെ ഈ അവാർഡ് വലിയ ബഹുമതിയായി കാണുന്നതായി അനിയൻ തലയാറ്റുംപിള്ളി പറഞ്ഞു.

  • റവ. ഡോ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷം

    റവ. ഡോ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷം

    മണ്ണയ്ക്കനാട് : മണ്ണയ്ക്കനാട് ഹോളിക്രോസ് ഇടവകാംഗവും ആലുവ കാർമ്മൽഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ മേജർ സെമിനാരി പ്രഫസറുമായ റവ. ഡോ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിന്റെ പൗരോഹിത്യ രജതജൂബിലി ഹോളിക്രോസ് പള്ളിയിൽ 30ന് 2.30 ന് കൃതജ്ഞതാബലിയർപ്പണത്തോടെ നടത്തും. വിജയപുരം രൂപത ബിഷപ് റവ.ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിയിൽ, വികാർ ജനറാൾ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുമന്ന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ അറിയിച്ചു.

  • പ്രൗഢഗംഭീരമായി കടുത്തുരുത്തി നവകേരളസദസ്

    കുറവിലങ്ങാട്: പ്രൗഢഗംഭീരമായി കടത്തുരുത്തി നിയോജകമണ്ഡല നവകേരള സദസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനങ്ങൾ നൽകുവാനുമായി ആയിരക്കണക്കിന് പേരാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. വൻകരഘോഷത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറവിലങ്ങാട് വരവേറ്റത്. കടുത്തുരുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ കോൽകളി, കുറവിലങ്ങാട് സെന്റ്മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ തിരുവാതിരകളി, നസ്രത്തുഹിൽ ഡിപോൾ എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ പരിചമുട്ടുകളി, നസ്രത്തുഹിൽ ഡിപോൾ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാർഗ്ഗംകളി, ഉഴവൂർ ഉണർവ് നാടൻകലാവേദിയുടെ വീരനാട്യം, കടപ്ലാമറ്റം രഘുനാഥ് ആൻഡ് പാർട്ടി അവതരിപ്പിച്ച നാടൻപാട്ട് എന്നിവ നവകേരള…

  • നവകേരള സദസ് മരങ്ങാട്ടുപിള്ളിയിൽ ഇരുചക്രവാഹനറാലി

    നവകേരള സദസ് മരങ്ങാട്ടുപിള്ളിയിൽ ഇരുചക്രവാഹനറാലി

    മരങ്ങാട്ടുപിള്ളി: നവകേരള സദസ്സിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്തിൽ ഇരുചക്ര വാഹന റാലി നടത്തി. കുര്യനാട് കവലയിൽ കടുത്തുരുത്തി നിയോജക മണ്ഡലം ചെയർമാൻ പി. വി സുനിൽ ഫ്‌ലാഗ് ഓഫ് ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്തിന്റെ 14 വാർഡുകളിൽ കൂടി റാലി മരങ്ങാട്ടുപിള്ളിയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ഉഴവൂർ…

  • മരങ്ങാട്ടുപിള്ളി സെന്റ് തോമസിന് സംസ്ഥാനതല ഒന്നാംസ്ഥാനങ്ങൾ

    മരങ്ങാട്ടുപിള്ളി സെന്റ് തോമസിന് സംസ്ഥാനതല ഒന്നാംസ്ഥാനങ്ങൾ

    സംസ്ഥാന സ്‌കൂൾ സാമൂഹികശാസ്ത്രമേളയിൽ അറ്റ്‌ലസ് മേക്കിംഗിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വൈഷ്ണവി ജയൻ. സംസ്ഥാന സ്‌കൂൾ പ്രവൃത്തിപരിചയ മേളയിൽ ബീഡ്‌സ് വർക്കിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ട്രീസ സുനിൽ. എംബ്രോയിഡറിയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ബിയ ബിനോയി. മൂവരും മരങ്ങാട്ടുപിള്ളി സെന്റ്. തോമസ് ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ്.

  • കുറവിലങ്ങാടെത്തുന്ന ഗതാഗതമന്ത്രിയറിയണംകുറവിലങ്ങാടിന് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ വേണം

    കുറവിലങ്ങാട്: നാടിന്റെ പ്രാധാന്യവും ഗതാഗത അവസരങ്ങളും കണക്കിലെടുത്ത് കുറവിലങ്ങാട് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യം ശക്തമായി. കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർ ഓഫീസടക്കം പ്രവർത്തിച്ചിരുന്ന സ്ഥലമെന്ന പരിഗണന നാടിന് നൽകണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് നവകേരളസദസുമായി എത്തുന്ന മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾക്ക് മുന്നിൽ ഉന്നയിക്കാനാണ് നാടിന്റെ നീക്കം. എം.സി റോഡിൽ കോട്ടയത്തിനും മുവാറ്റുപുഴയ്ക്കുമിടയിലുള്ള പ്രധാനകേന്ദ്രമെന്ന പ്രത്യേകത കുറവിലങ്ങാടിനുണ്ട്. ഈ പ്രദേശത്ത് ഏറ്റുമാനൂരിനും കൂത്താട്ടുകുളത്തും കെഎസ്ആർടിസിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നുമുണ്ട്. സ്റ്റേഷൻമാസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നസമയത്ത് വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡടക്കം ഇവിടെ ലഭിച്ചിരുന്നു. ആയിരക്കണക്കിന്…

  • കുര്യനാട് സെന്റ് ആൻസ് ട്രോഫി ഇക്കുറിഗിരിദീപത്തിനും സെന്റ് ആൻസിനും സേക്രട്ട് ഹാർട്ടിനും

    കുര്യനാട് സെന്റ് ആൻസ് ട്രോഫി ഇക്കുറിഗിരിദീപത്തിനും സെന്റ് ആൻസിനും സേക്രട്ട് ഹാർട്ടിനും

    കുര്യനാട് : സെന്റ.് ആൻസ് എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഇരുപത്തിരണ്ടാമത് ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്‌കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ ആതിഥേയരായ കുര്യനാട് സെന്റ് ആൻസിനെയാണ് കോട്ടയം ഗിരിദീപം ജേതാക്കളായത്. ജൂണിയർ ആൺകുട്ടികളുടെ ഫൈനലിൽ ചങ്ങനാശേരി എ.കെ.എം സ്‌കൂളിനെ പരാജയപ്പെടുത്തി കുര്യനാട് സെന്റ് ആൻസ് സ്‌കൂളും പെൺകുട്ടികളുടെ മത്സരത്തിൽ കൊരട്ടി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിനെ പരാജയപ്പെടുത്തി തേവര സേക്രട്ട് ഹാർട്ട് സ്‌കൂളും വിജയികളായി. സമാപനസമ്മേളനത്തിൽ കോർപ്പറേറ്റ്…

error: Content is protected !!