Category: കടപ്ലാമറ്റം

  • കടപ്ലാമറ്റത്തിന് ഇനി സ്വന്തം മേളപ്പട, കരുത്തായത് ബ്ലോക്ക് പഞ്ചായത്ത്

    കടപ്ലാമറ്റത്തിന് ഇനി സ്വന്തം മേളപ്പട, കരുത്തായത് ബ്ലോക്ക് പഞ്ചായത്ത്

    കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിന് ഇനി സ്വന്തം മേളക്കാർ. ഗ്രാമപഞ്ചായത്തിന്റെ വനിതാദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടപിയത് ഞ്ചായത്തിലെ 12 വനിതകൾ അണിനിരന്ന വനിതാ ശിങ്കാരിമേളം.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷനംഗവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ജീന സിറിയക് പട്ടികജാതി വികസന ഫണ്ടിൽ നിന്ന് സമ്മാനിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും…

  • പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

    പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

    കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് പ്രചരണരംഗം പുരുഷന്മാരുടെ കുത്തകയായിരുന്നതൊക്കെ പഴങ്കഥ. ഇപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ കടപ്ലാമറ്റത്ത് കണ്ട കാഴ്ച അതാണ്. ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ടൗണിലടക്കം പോസ്റ്റർ പ്രചരണം നടത്തുന്നു. തോമസ് ചാഴികാടനുവേണ്ടിയാണ് വനിതകളുടെ പ്രവർത്തനം. വനിതകളുടെ സംഘത്തിൽ ജനപ്രതിനിധികളും സംഘടനാഭാരവാഹികളുമുണ്ട്.വനിത കോൺഗ്രസ്-എം നിയോജകമണ്ഡലം സെക്രട്ടറി ജീനാ സിറിയക്, മണ്ഡലം പ്രസിഡന്റ് ജയ്‌മോൾ റോബർട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചരണം നടത്തിയത്. ……

  • സാമൂഹികതിന്മകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    സാമൂഹികതിന്മകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    പാലാ : സാമൂഹിക തിന്മകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. രൂപത ആലോചനസമിതിയംഗങ്ങളുടേയും പാസ്റ്ററൽ കൗൺസിൽ കമ്മീഷൻ ചെയർമാൻമാരുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്. സാമൂഹികതിന്മകൾക്കെതിരെയുള്ള പോരാട്ടം ഓരോരുത്തരും കടമയായി ഏറ്റെടുക്കണം. വിശ്വാസവും ദൈവാലയങ്ങളും വൈദികരും സന്യസ്തരും അത്മായരും എക്കാലത്തും സംരക്ഷിക്കപ്പെടണം. വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ലെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പളളിയിൽ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയവരെ…

  • കടപ്ലാമറ്റം ആശുപത്രിയിൽ സായാഹ്ന ഒപി ആരംഭിച്ചതായി ജീന സിറിയക്

    കടപ്ലാമറ്റം ആശുപത്രിയിൽ സായാഹ്ന ഒപി ആരംഭിച്ചതായി ജീന സിറിയക്

    കടപ്ലാമറ്റം: ഗവ. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തനം ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് അറിയിച്ചു. നാടിന്റെ ഏറെ നാളെത്ത ആവശ്യമാണ് നിറവേറ്റിയത്. സായാഹ്ന ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഡോ. ക്രിസ് മാത്യു മാത്യൂസ് കഴിഞ്ഞ ദിവസം ചുമതലയേറ്റു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷൻ അംഗം ജീന സിറിയക്കിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയ ഫണ്ട് വിനിയോഗിച്ചാണ് പുതിയ ഡോക്ടറുടെ സേവനം ആരംഭിക്കാനായത്. പുതിയ ഡോക്ടർ എത്തിയതോടെ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ ആറുവരെ…

  • കടപ്ലാമറ്റത്ത് ഭരണപക്ഷം യോജിച്ചുംവിയോജിച്ചുംകരിങ്കൽഖനനത്തിന് എൻഒസി

    കേരളാ കോൺഗ്രസ്-എം അംഗങ്ങൾ വിയോജിച്ചപ്പോൾ പ്രതിപക്ഷം സിപിഎമ്മിനൊപ്പം കടപ്ലാമറ്റം: പഞ്ചായത്തിൽ പാറഖനനത്തിനുള്ള അപേക്ഷയിൽ അനുമതി. ഭരണപക്ഷമായ ഇടതുമുന്നണിയിലെ സിപിഎം അപേക്ഷയെ അനുകൂലിച്ചപ്പോൾ കേരളാ കോൺഗ്രസ്-എം വിയോജിപ്പ് പ്രകടിപ്പിച്ചു.തോമസ് മാത്യു ചാർത്യംകണ്ടത്തിൽ സമർപ്പിച്ച അപേക്ഷയിൽ അനുമതി നൽകിയതലാണ് ഭരണപക്ഷം ചേരിതിരിഞ്ഞത്. കേരളാ കോൺഗ്രസ്-എം അംഗങ്ങളായ ജെയ്‌മോൾ റോബർട്ട്, ആൻസി സഖറിയാസ്, ബിൻസി സാവിയോ, ബീനാ തോമസ്, മത്തായി മാത്യു എന്നിവരാണ് വിയോജിച്ചത്.13അംഗഭരണസമിതിയിൽ എട്ടുപേർ അപേക്ഷയെ അനുകൂലിച്ചു. പാറമടഖനനത്തിൽ പുതിയ നീക്കം ഏറെ ചർച്ചകൾക്ക് രാഷ്ട്രീയചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

  • കടപ്ലാമറ്റം സഹകരണബാങ്ക് വായ്പാകുടിശിക്കാർക്കെതിരെ നടപടി ശക്തമാക്കുന്നു

    കടപ്ലാമറ്റം: കടപ്ലാമറ്റം സഹകരണബാങ്ക് വായ്പാകുടിശികക്കാർക്കെതിരെ നടപടി ശക്തമാക്കി. കുടിശികക്കാരുടെ ഈട് വസ്തു അളന്ന് തിട്ടപ്പെടുത്തി നടപടികളുമായി ബാങ്ക് രംഗത്തെത്തിറങ്ങിക്കഴിഞ്ഞു.സ്‌പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഈട് വസ്തു അളന്ന്തിട്ടപ്പെടുത്തൽ ആരംഭിച്ചു. തുടർദിവസങ്ങളിൽ ലേല നടപടികൾ ഉൾപ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് ഭരണസമിതിയുടെ നീക്കമെന്നാണ് പറയുന്നത്.

  • യുഡിഎഫ് പ്രവർത്തകരിൽ ആവേശം വിതറിചെന്നിത്തലയുടേയും എംഎൽഎയുടേയും റോഡ്‌ഷോ

    കുറവിലങ്ങാട്: സംസ്ഥാനസർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ്സിന് മുന്നോടിയായി നടന്ന റോഡ്‌ഷോ പ്രവർത്തകർക്ക് ആവേശമായി. കടുത്തുരുത്തിയിൽ നിന്ന് സമ്മേളനവേദിയായിരുന്ന കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് നടന്ന റോഡ് ഷോ യുഡിഎഫിന്റെ സംഘശക്തിയും കെട്ടുറപ്പും വിളിച്ചോതി.കോൺഗ്രസ് ദേശീയ വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ, കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടന്നത്. യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…

  • റബർമേഖലയോടു കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട്:മുഖ്യമന്തി

    റബർമേഖലയോടു കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട്:മുഖ്യമന്തി

    കുറവിലങ്ങാട്: റബർ കൃഷിയോടു കേന്ദ്രസർക്കാർ കാണിക്കുന്നത് ശത്രുതാപരമായ നിലപാടെന്നു മുഖ്യന്ത്രി പിണറായി വിജയൻ. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചത്. റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞുസംസ്ഥാനം വികസനമുരടിപ്പ് നേരിടുന്ന സമയത്താണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. പിന്നീടങ്ങോട്ട് സമസ്തമേഖലകളിലും മുന്നേറാൻ നമുക്ക് കഴിഞ്ഞു.…

  • എപ്പാർക്കിയൽ അസംബ്ലിയിൽ പങ്കെടുക്കുന്നവർ പന്തക്കുസ്തയായി സമൂഹത്തിലെത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    എപ്പാർക്കിയൽ അസംബ്ലിയിൽ പങ്കെടുക്കുന്നവർ പന്തക്കുസ്തയായി സമൂഹത്തിലെത്തണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്

    പാലാ: എല്ലാവരേയും ചേർത്ത്പിടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് എപ്പാർക്കിയൽ അസംബ്ലിയെന്ന് മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. അസംബ്ലിയിൽ പങ്കെടുക്കുന്നവർ പന്തക്കുസ്തയായി സമൂഹത്തിൽ മാറണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.

  • കടപ്ലാമറ്റത്തിന് ആയുർവേദത്തിൽ ആയുഷ് ഹെൽത്ത് വെൽനെസ് സെന്റർ

    കുറവിലങ്ങാട്: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്ലാമറ്റം ആയുർവേദ ഡിസ്പൻസറിയെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററാക്കി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.സംസ്ഥാനത്ത് 80 ആയൂർവേദ ഡിസ്‌പെൻസറികളാണ് ഇത്തരത്തിൽ അപ്‌ഗ്രേഡ് ചെയ്ത് സർക്കാർ അംഗീകാരം നൽകിയത്. ജില്ലയിൽ കടപ്ലാമറ്റം ഉൾപ്പടെ നാല് ആയൂർവേദ ഡിസ്പെൻസറികളാണ് സർക്കാർ അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളത്.മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള വികസന…

  • വയലാ സഹകരണബാങ്ക് വാർഷിക യോഗം നാലിന്

    വയലാ സഹകരണബാങ്ക് വാർഷിക യോഗം നാലിന്

    വയലാ : സഹകരണ ബാങ്ക് 2022-2023 വർഷത്തെ വാർഷിക പൊതുയോഗം നാലിന് ഉച്ചകഴിഞ്ഞ് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. പ്രസിഡന്റ് ഷാജി തോമസ് കുഞ്ഞാനായിൽ അധ്യക്ഷത വഹിക്കും.

error: Content is protected !!