Tag: Main

  • ഉഴവൂരിൽ കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

    ഉഴവൂരിൽ കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

    ഉഴവൂർ : പഞ്ചായത്ത് ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണംപൂർത്തീകരിച്ച കൂഴമല കുരിശുമല റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു. ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ. ബിജു മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ ജോണിസ് പി. സ്റ്റീഫൻ, ഏലിയാമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ…

  • റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    റെയിൽ മേൽപ്പാലം : വാക്ക് പാലിച്ച് തോമസ് ചാഴികാടൻ, കൈയ്യടിച്ച് വരവേറ്റ് ജനങ്ങൾ.

    തോമസ് ചാഴികാടൻ എംപിയുടെ പരിശ്രമത്തിൽ കോതനെല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി, മുളന്തുരുത്തി എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി കുറവിലങ്ങാട്: റെയിൽവേ വികസന്റെ ഭാഗമായി നാല് മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വാക്ക് പാലിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മേൽപ്പാലങ്ങളെല്ലാം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നു തോമസ് ചാഴികാടൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയതായും…

  • ഇത് തോമസ് ചാഴികാടന്റെ ഭരണമികവിന് തെളിവ്  .  4  റെയിൽ മേൽപ്പാലങ്ങൾക്ക് തറക്കല്ലിടുന്നു

    ഇത് തോമസ് ചാഴികാടന്റെ ഭരണമികവിന് തെളിവ് . 4 റെയിൽ മേൽപ്പാലങ്ങൾക്ക് തറക്കല്ലിടുന്നു

    കോട്ടയം: ലോകസഭാംഗമെന്ന നിലയിൽ തോമസ് ചാഴികാടൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വീണ്ടും വിജയം. തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനഫലമായി കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നാലിടങ്ങളിലെ റെയിൽ മേൽപ്പാലങ്ങൾക്ക് തിങ്കളാഴ്ച തറക്കല്ലിടുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ ആയിരം കോടിയോളം രൂപയുടെ വികസനത്തിനൊപ്പമാണ് നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നത്. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു.കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന്…

  • കുറവിലങ്ങാട് ഇടവകയിൽ കുടുംബകൂട്ടായ്മകളിലൂടെ കുരിശിന്റെ വഴിയ്ക്ക് തുടക്കം

    കുറവിലങ്ങാട് ഇടവകയിൽ കുടുംബകൂട്ടായ്മകളിലൂടെ കുരിശിന്റെ വഴിയ്ക്ക് തുടക്കം

    കുറവിലങ്ങാട്: വലിയ നോമ്പാചരണത്തോടനുബന്ധിച്ച് കുടുംബകൂട്ടായ്മകളിൽ സ്ലീവാപ്പാതകൾ ആരംഭിച്ച് കുറവിലങ്ങാട് ഇടവക. ഇടവകയിലെ 81 കുടുംബകൂട്ടായ്മ യൂണിറ്റുകൽ കേന്ദ്രീകരിച്ചാണ് സ്ലീവാപ്പാത. ഓരോ കൂട്ടായ്മകളിലുമുള്ള 16 കുടുംബങ്ങളെ തെരഞ്ഞെടുത്ത് പ്രാരംഭ, സമാപനപ്രാർത്ഥനകളും കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും ഒരുക്കിയാണ് സ്ലീവാപ്പാത ഒരുക്കുന്നത്. 1296 കുടുംബങ്ങൾ ഇത്തരത്തിൽ കുശിരിന്റെ വഴിയുടെ കേന്ദ്രങ്ങളാകും. ഓരോ കൂട്ടായ്മയിലുമുള്ള എല്ലാ കുടുംബാംഗങ്ങളും അതാത് യൂണിറ്റുകളിൽ പങ്കെടുക്കും. കുടുംബകൂട്ടായ്മകൾ കേന്ദ്രീകരിച്ചുള്ള കുരിശിന്റെ വഴിയുടെ ഇടവകതലത്തിലുള്ള ആരംഭം 27-ാം വാർഡിലെ വിശുദ്ധ തോമസ് അക്വിനാസ് യൂണിറ്റിൽ നടന്നു. പ്രാർത്ഥനാശുശ്രൂഷകൾക്ക്…

  • വെളിയന്നൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത്    ഇത്  സജേഷ് ശശിയുടെ വിജയം

    വെളിയന്നൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് ഇത് സജേഷ് ശശിയുടെ വിജയം

    വെളിയന്നൂർ: ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരം 19 ന് കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശദിന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. വാർഷിക പദ്ധതി പ്രവർത്തനങ്ങളിലെ പ്രവർത്തന മികവ്,സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വെറിട്ട ഇടപെടലുകൾ, ആരോഗ്യ- വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, അതി ദാരിദ്ര നിർമ്മാർജനത്തിലും, മാലിന്യ മുക്ത പ്രവർത്തനത്തിലെയും നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ആണ് വെളിയുന്നുരിനെ പുരസ്‌കാര…

  • ഇത് ഡോ. സിന്ധുമോളുടെ വിജയം ഉഴവൂരിന് ഇനി ഹാപ്പിയാകാം

    ഇത് ഡോ. സിന്ധുമോളുടെ വിജയം ഉഴവൂരിന് ഇനി ഹാപ്പിയാകാം

    തുറന്ന് നൽകിയത് സംസ്ഥാനത്തുതന്നെ ഗ്രാമീണമേഖലയിലെ ആദ്യ ഹാപ്പിനെസ് സെന്റർ ഉഴവൂർ: ജനപ്രതിനിധിയെന്ന നിലയിൽ മൂന്ന് വർഷം നടത്തിയ പരിശ്രമങ്ങളെ വിജയകരമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. സിന്ധുമോൾ ജേക്കബ്. ഉഴവൂരിനും സമീപപഞ്ചായത്തുകൾക്കും ഒരേപോൽ പ്രയോജനപ്പെടുത്താനാകുന്ന ഉഴവൂർ ചിറയിൽക്കുളം ഹാപ്പിനെസ് സെന്റർ നാടിന് സമർപ്പിച്ചു.കേന്ദ്രസംസ്ഥാനസർക്കാരുകളുടേയും എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവരുടേയും ത്രിതലപഞ്ചായത്തുകളുടേയുമായി 68 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹാപ്പിനെസ് സെന്റർ നിർമ്മാണം പൂർത്തീകരിച്ചത്.ചിറയിൽകുളത്തെ ഹാപ്പിനെസ് സെന്റർ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ തന്നെ ഹാപ്പിനെസ്…

  • ആരോഗ്യമേഖലയെ തഴുകി തലോടി കവിതയിൽ തിളങ്ങിഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

    ആരോഗ്യമേഖലയെ തഴുകി തലോടി കവിതയിൽ തിളങ്ങിഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

    കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ ആരോഗ്യമേഖലയ്ക്കും വനിതമുന്നേറ്റത്തിനും മുൻതൂക്കം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അവതരിപ്പിച്ച ബജറ്റിൽ ബ്ലോക്ക് പരിധിയിലെ ആശുപത്രികളുടെ വികസനം, വനിത ഫിറ്റ്‌നെസ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി മൾട്ടിസെൻസറി പാർക്ക്, എല്ലാ അംഗൻവാടികളിലും ശിശുസൗഹൃദ ശൗചാലയം തുടങ്ങി ആരോഗ്യമേഖലയിൽ മുന്നേറ്റത്തിന് വഴിതുറക്കുന്ന പദ്ധതികൾ ലക്ഷ്യമിടുന്നു. വനിത മുന്നേറ്റത്തിന് വേദിതുറന്ന് കെ.എം മാണി സ്മാരക തണൽ വഴിയോരവിശ്രമകേന്ദ്രം, ഷീ ലോഡ്ജ്, വനിത സംരഭങ്ങളുടെ ഉല്പന്ന വിപണനത്തിന് വഴിതുറക്കുന്ന ത്രിൽസ് എന്നിവയ്ക്കും തുക…

  • കുറവിലങ്ങാട് മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ ബുധനാഴ്ച സ്ഥാപിക്കും

    കുറവിലങ്ങാട് മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ ബുധനാഴ്ച സ്ഥാപിക്കും

    കുറവിലങ്ങാട് : നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ജന്മം കൊടുത്ത കുറവിലങ്ങാട് മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ ബുധനാഴ്ച സ്ഥാപിക്കും. പഞ്ചായത്ത് ബസ് സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ സ്ഥാപിക്കുന്ന പ്രതിമയുടെ അനാച്ഛാദാനം മുൻ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന വി.എം. സുധീരൻ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിക്കും. ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിയൻ കൂട്ടിയാനി അനുഗ്രഹ പ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടൻ എം.പി. അനുസ്മരണ പ്രഭാഷണവും അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തും.…

  • ദേവമാതാ കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    ദേവമാതാ കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    ഉദ്ഘാടകനായി പൂർവവിദ്യാർത്ഥി ശ്രീകാന്ത് മുരളി കുറവിലങ്ങാട്: ദേവമാതാ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആർട്ട്സ ക്ലബ്ബ് പ്രവർത്തനങ്ങളും ആരംഭിച്ചു. കോളജ് പൂർവവിദ്യാർത്ഥിയും ചലച്ചിത്രനടനുമായ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്സ്ൺ റിയാ പ്രവീൺ അധ്യക്ഷത വഹിച്ചു. പ്രൻസിപ്പിൽ ഡോ. സുനിൽ സി മാത്യു, ആതിരാ അശോകൻ, ജനറൽ സെക്രട്ടറി ആൽവിൻ ഷോമി, ഡോ. റെന്നി എ. ജോർജ്, മാഗസിൻ എഡിറ്റർ വിനായക് എസ്. രാജ്, വൈസ് ചെയർപേഴ്സൺ അമൃതാ ബാബു, എൽ. ആദിത്യ ശങ്കർ, ദേവാനന്ദ്…

  • ദേശതിരുനാൾ നിറവിൽ കുറവിലങ്ങാട് ഇടവക സെന്റ് ജോസഫ് സോണിൽ ആയിരങ്ങൾ പ്രദക്ഷിണമായി ദേവാലയത്തിലേക്ക്

    ദേശതിരുനാൾ നിറവിൽ കുറവിലങ്ങാട് ഇടവക സെന്റ് ജോസഫ് സോണിൽ ആയിരങ്ങൾ പ്രദക്ഷിണമായി ദേവാലയത്തിലേക്ക്

    ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുസ്വരൂപപ്രായണം ആശീർവദിച്ചു. സോൺ ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, അസി.വികാരിമാരായ ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. പോൾ കുന്നുംപുറത്ത് എന്നിവർ സഹകാർമികരായി. കുറവിലങ്ങാട്: വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടി കഴുന്ന് പ്രദക്ഷിണത്തിൽ ആയിരങ്ങൾ. ദേശതിരുനാളുകളുടെ ആദ്യദിനമായിരുന്ന തിങ്കളാഴ്ച സെന്റ് ജോസഫ് സോണിലെ കുടുംബങ്ങളിൽ നിന്ന് ആയിരങ്ങളാണ് ദേവാലയത്തിലേക്ക് എത്തിയത്.വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടി രാവിലെ ചെറിയപള്ളിയിൽ നിന്നെടുത്ത കഴുന്ന് ആഘോഷമായ പ്രദക്ഷിണമായി തിരികെ എത്തിച്ചു. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയംചിറ,…

  • രണ്ടര വർഷ കാലയളവിനുള്ളിൽ 535 കോടി രൂപ ആയുഷ് മേഖലയ്ക്കായി സർക്കാർ അനുവദിച്ചു: വീണ ജോർജ്

    രണ്ടര വർഷ കാലയളവിനുള്ളിൽ 535 കോടി രൂപ ആയുഷ് മേഖലയ്ക്കായി സർക്കാർ അനുവദിച്ചു: വീണ ജോർജ്

    സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രഡിയേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കാണക്കാരി ചിറക്കുളത്ത് നടന്ന പരിപാടിയിൽ മോൻസ് ജോസഫ് എം. എൽ.എ.അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഏറ്റവും നന്നായി ആയുഷ് സ്ഥാപനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പരാമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ഒ. പിയുള്ള സംസ്ഥാനം കേരളമാണ്.…

error: Content is protected !!