Tag: BK vision

  • ഉഴവൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും

    ഉഴവൂരില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും

    ഉഴവൂര്‍ : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷുറന്‍സ് വാരാചരണം, പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം എന്നിവ നടത്തി.ഉഴവുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചന്‍ ഉദ്ഘാടനം ചെയ്ത

  • എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാംമ്പുകളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി

    എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാംമ്പുകളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി

    കുറവിലങ്ങാട്: എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാംമ്പുകളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി. മൂല്യനിര്‍ണയത്തിലെ ആദ്യവേളയില്‍ അനുവദിച്ചിരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലെ പല ക്യാമ്പുകളിലും അധ്യാപകരുടെ കുറവ് വ്യക്തമായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 14 ദിവസത്തിനുള്ളില്‍ ക്യാമ്പിലെത്തിയിട്ടുള്ള ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മൂല്യനിര്‍ണയം നടത്തണമെന്നതിനാല്‍ ഹാജരായ അധ്യാപകര്‍ക്ക് ഡ്യൂട്ടി ഇരട്ടിക്കുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.നാലുദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം വേളയുടെ ആദ്യദിനമായിരുന്ന ഇന്നലെ ക്യാമ്പുകളെല്ലാം സജീവമായിക്കഴിഞ്ഞു. എല്ലായിടങ്ങളിലുംതന്നെ ആവശ്യത്തിന് അധ്യാപകരെത്തിയിരുന്നു. ക്യാമ്പുകളില്‍ നിന്ന് ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടതോടെ പൊതുവിദ്യാഭ്യാസവകുപ്പ് ജില്ലാ ഓഫീസര്‍മാരിലൂടെ നടത്തിയ നീക്കങ്ങളിലൂടെയാണ് ആവശ്യത്തിന് അധ്യാപകരുടെ…

  • വാട്ടര്‍ എടിഎം പഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പെന്ന് മിനി മത്തായി

    വാട്ടര്‍ എടിഎം പഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പെന്ന് മിനി മത്തായി

    കുറവിലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2019ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വാട്ടര്‍ എടിഎം ഗ്രാമപഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. തകരാറിലായ എടിഎം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പഞ്ചായത്താണെന്ന നിലപാട് ഉയര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.ജനകീയ ആവശ്യം പരിഗണിച്ച് വാട്ടര്‍ എടിഎം പ്രവര്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയപ്പോഴാണ് അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ആവശ്യമായിവന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പുമാത്രം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാക്കി നടപടികള്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ…

  • കുറവിലങ്ങാട് ഇടവക നവീകരണവര്‍ഷംദേവാലയത്തില്‍ കൂട്ടായ്മകള്‍ക്ക് തുടക്കമായി

    കുറവിലങ്ങാട് ഇടവക നവീകരണവര്‍ഷംദേവാലയത്തില്‍ കൂട്ടായ്മകള്‍ക്ക് തുടക്കമായി

    കുറവിലങ്ങാട്: ഇടവകയുടെ സംഘശക്തിയറിയിക്കുന്ന കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ പ്രതിമാസ സമ്മേളനം ഇക്കുറി ഇടവക ദേവാലയത്തില്‍. ഇടവകയുടെ നവീകരണ വര്‍ഷാചരണത്തിന്റെ ഭാഗാമായാണ് ഏപ്രില്‍ മാസത്തെ യൂണിറ്റുതല കൂട്ടായ്മകള്‍ ഇടവക ദേവാലയത്തിലാക്കി ക്രമീകരണം നടത്തിയത്. ആകെയുള്ള 81 കൂട്ടായ്മകളുടെ സമ്മേളനം ആരംഭിച്ചത്. ഇടവകയുടെ ഓരോ സോണുകളില്‍ നിന്നും ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നാല് യൂണിറ്റുകളുടെ സമ്മേളനമാണ് ഓരോ ദിവസവും നടക്കുന്നത്. സമ്മേളനങ്ങള്‍ മെയ് 11ന് സമാപിക്കും. യൂണിറ്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിളെല്ലാം വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഓരോ…

  • കോഴാ കപ്പേളയില്‍ നൂറിലേറെജോസഫ് നാമധാരികള്‍ സംഗമിച്ചു

    കോഴാ കപ്പേളയില്‍ നൂറിലേറെജോസഫ് നാമധാരികള്‍ സംഗമിച്ചു

    കുറവിലങ്ങാട്: മാര്‍ യൗസേപ്പിന്റെ വണക്കമാസാചരണസമാപത്തോടനുബന്ധിച്ച് നൂറുകണക്കിന് ജോസഫുമാര്‍ സംഗമിച്ചു. കോഴാ സെന്റ് ജോസഫ് കപ്പേളയിലായിരുന്നു ജോസഫ് നാമധാരികളുടെ സംഗമം-സാന്‍ജോ ഫെസ്റ്റ് നടന്നത്.കഴിഞ്ഞ 31 ദിവസമായി നടന്നിരുന്ന വമണക്കമാസാചരണത്തിനും സാന്‍ജോ ഫെസ്റ്റോടെ സമാപനമായി. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ജോസഫുമാര്‍ അനുഗ്രഹം തേടി മാര്‍ യൗസേപ്പിന്റെ പക്കലെത്തി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ അസി.വികാരി ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ സംഗമത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ കാര്‍മികത്വം വഹിച്ചു. ജോസഫ് നാമധാരികള്‍ക്കുള്ള ഉപഹാരം അസി.വികാരിമാരായ ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. ജോര്‍ജ്…

  • മരങ്ങാട്ടുപിള്ളി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്ത്

    മരങ്ങാട്ടുപിള്ളി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമപഞ്ചായത്ത്

    കുറവിലങ്ങാട്: മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മരങ്ങാട്ടുപിള്ളയ്ക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു . എറണാകുളത്തെ മുളന്തുരുത്തി, കണ്ണൂരിലെ പാപ്പിനിശ്ശേരി പഞ്ചായത്തുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കോട്ടയം ജില്ലാതലത്തില്‍ തിരുവാര്‍പ്പ്, എലിക്കുളം പഞ്ചായത്തുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സേവന പ്രദാനത്തിലെ കാര്യക്ഷമതയ്ക്കും ഇ – ഗവേണന്‍സിനുമുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി പ്രഖ്യാപിക്കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ഇരട്ട നേട്ടത്തില്‍ ഗ്രാമപഞ്ചായത്ത് അത്യന്തം…

  • വി.കെ കുര്യന്‍ അവാര്‍ഡ്റവ.ഡോ. ജോസഫ് മലേപറമ്പിലിന്

    വി.കെ കുര്യന്‍ അവാര്‍ഡ്
    റവ.ഡോ. ജോസഫ് മലേപറമ്പിലിന്

    കുറവിലങ്ങാട്: കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസപ്രവര്‍ത്തകനുമായിരുന്ന വി.കെ കുര്യന്റെ സ്മരണാര്‍ത്ഥം മികച്ച സാമൂഹിക പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് പാലാ രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് മലേപറമ്പിലിന്. 25001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ എംഎല്‍എ സമ്മാനിക്കും. പത്തിന് രാവിലെ 10ന് പി.ഡി പോള്‍ സ്മാരക ഹാളിലാണ് അവാര്‍ഡ് സമര്‍പ്പണ സമ്മേളനം. വി.കെ കുര്യന്‍ സ്മാരക സൊസൈറ്റി നടത്തുന്ന സമ്മേളത്തില്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ടി.എം ജോര്‍ജിന്റെ അനുസ്മരണവും നടത്തും. കാര്‍മ്മല്‍ ഭവനില്‍…

  • ടാറിംഗ് കാളിയാര്‍തോട്ടത്തിന് വേണംധര്‍ണയുമായി നാട്ടുകാര്‍

    ടാറിംഗ് കാളിയാര്‍തോട്ടത്തിന് വേണം
    ധര്‍ണയുമായി നാട്ടുകാര്‍

    കുറവിലങ്ങാട്: ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി സ്മാരക റോഡിന്റെ റീടാറിംഗ് കാളിയാര്‍തോട്ടം ഭാഗത്ത് നിന്ന് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സമരമുഖത്ത്. ഈ റോഡിന് അനുവദിച്ച തുക കാളിയാര്‍തോട്ടം ഭാഗത്തുനിന്ന് മാറ്റിയതായും സമരക്കാര്‍ ആരോപിച്ചു. ടാറിംഗ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.റീടാറിങ്ങിനായി ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഉടനടി ടാറിങ് ഉണ്ടെന്ന് ഉറപ്പുലഭിച്ചതും കൊണ്ടാണ് തകര്‍ന്നു കിടന്ന ഭാഗത്തു ജലജീവന്‍ പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചത്. ഇതോടെ റോഡിലൂടെ കാല്‍നട യാത്രപോലും…

  • എംജി യൂണിവേഴ്സിറ്റിയും ദേവമാതാ കോളേജും ചാമ്പ്യന്മാർ

    എംജി യൂണിവേഴ്സിറ്റിയും ദേവമാതാ കോളേജും ചാമ്പ്യന്മാർ

    കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് നടത്തപ്പെട്ട കോട്ടയം ജില്ലാ ഒളിമ്പിക് ഗെയിംസ് ഇന്റെ ഭാഗമായിനടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജ് വനിതാവിഭാഗത്തിൽ സെന്റ് ആന്റണീസ് പ്ലാശനാൽ  ചാമ്പ്യന്മാരായി. ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസ് പുരുഷ വിഭാഗത്തിലും ദേവമാതാ  കോളേജ് വനിതാ  വിഭാഗത്തിലും  രണ്ടാംസ്ഥാനം നേടി.  ജില്ലാതല റഗ്ബി മൽസരത്തിൽ എസ്. പി. ഇ. s. s. , എം. ജി യൂണിവേഴ്സിറ്റി പുരുഷ വനിതാ വിഭാഗത്തിൽ ചാമ്പ്യന്മാരായി കുറവിലങ്ങാട് ക്ലബ് പുരുഷ വിഭാഗത്തിലും ദേവമാതാ കോളേജ്…

  • ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് എന്‍എസ്എസ് സപ്തദിന ക്യാമ്പ് നടത്തി

    ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് എന്‍എസ്എസ് സപ്തദിന ക്യാമ്പ് നടത്തി

    ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജ് എന്‍എസ്എസ് സപ്തദിനക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ഡോ. അജിത്ത് ജയിംസ്ജോസ്, റജി തോമസ് , ടോംജിത്ത മര്‍ക്കോസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ബോധവല്‍ക്കരണം, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന നിര്‍മ്മാണം എന്നിവയും ക്യാംപിന്റെ ഭാഗമായി നടത്തി. സര്‍വകലാശാലയുടെ നിര്‍ദ്ദേശപ്രകാരം ലഹരി വിരുദ്ധ പ്രചരണറാലിയും നടത്തി.

  • പുതുവേലിയില്‍ അപകടം കോളജ് വിദ്യാര്‍ത്ഥി മരിച്ചു

    പുതുവേലിയില്‍ അപകടം കോളജ് വിദ്യാര്‍ത്ഥി മരിച്ചു

    കുറവിലങ്ങാട്: എംസി റോഡില്‍ പുതുവേലി മാര്‍ കുര്യാക്കോസ് കോളേജിന് സമീപമുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ ടൗണ്‍ അഞ്ചേരി ഒല്ലൂര്‍ മേലേടത്ത് ബ്രൂക്കിന്റെ മകന്‍ നോയലാ(21)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. നോയലും സുഹൃത്ത് ശരത്തും സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും ഇടിച്ചായിരുന്നു അപകടം. തൃശൂര്‍ മുളങ്ങാട്ട്പറമ്പില്‍ ശശിയുടെ മകന്‍ ശരത്തി(21)നെ പരുക്കുകളോടെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശൂര്‍ കാര്‍മല്‍ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കോട്ടയത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു നോയലും ശരതും. അപകടത്തെതുടര്‍ന്ന്…

error: Content is protected !!