
കുറവിലങ്ങാട്: ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി സ്മാരക റോഡിന്റെ റീടാറിംഗ് കാളിയാര്‍തോട്ടം ഭാഗത്ത് നിന്ന് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സമരമുഖത്ത്. ഈ റോഡിന് അനുവദിച്ച തുക കാളിയാര്‍തോട്ടം ഭാഗത്തുനിന്ന് മാറ്റിയതായും സമരക്കാര്‍ ആരോപിച്ചു. ടാറിംഗ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.
റീടാറിങ്ങിനായി ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഉടനടി ടാറിങ് ഉണ്ടെന്ന് ഉറപ്പുലഭിച്ചതും കൊണ്ടാണ് തകര്‍ന്നു കിടന്ന ഭാഗത്തു ജലജീവന്‍ പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചത്. ഇതോടെ റോഡിലൂടെ കാല്‍നട യാത്രപോലും ദുസ്സഹമായി. എന്നാല്‍ അനുവദിച്ച തുക താരതമന്യേ തകരാര്‍ കുറഞ്ഞ ഭാഗത്തു മാറ്റി നല്‍കിയിരിക്കുകയാണെന്ന് സമരക്കാര്‍ പറയുന്നു. വരും ദിവസങ്ങളില്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പഞ്ചായത്തംഗം ഡാര്‍ലി ജോജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സി കുര്യന്‍ ഉദ്ഘാടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പഞ്ചായത്തംഗം വിനു കുര്യന്‍, സിബി മാണി, ശശി കാളിയാരോത്ത്, ജോണി തുടുത്തൊട്ടിയില്‍, ലാലി ഷാജി നെല്ലികുന്നോരത്ത്, സാബു പുളിക്കതൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.




