എംജി യൂണിവേഴ്സിറ്റിയും ദേവമാതാ കോളേജും ചാമ്പ്യന്മാർ

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് നടത്തപ്പെട്ട കോട്ടയം ജില്ലാ ഒളിമ്പിക് ഗെയിംസ് ഇന്റെ ഭാഗമായിനടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജ് വനിതാവിഭാഗത്തിൽ സെന്റ് ആന്റണീസ് പ്ലാശനാൽ  ചാമ്പ്യന്മാരായി. ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസ് പുരുഷ വിഭാഗത്തിലും ദേവമാതാ  കോളേജ് വനിതാ  വിഭാഗത്തിലും  രണ്ടാംസ്ഥാനം നേടി. 
 ജില്ലാതല റഗ്ബി മൽസരത്തിൽ എസ്. പി. ഇ. s. s. , എം. ജി യൂണിവേഴ്സിറ്റി പുരുഷ വനിതാ വിഭാഗത്തിൽ ചാമ്പ്യന്മാരായി കുറവിലങ്ങാട് ക്ലബ് പുരുഷ വിഭാഗത്തിലും ദേവമാതാ കോളേജ് വനിതാവിഭാഗത്തിലും  രണ്ടാം സ്ഥാനം നേടി. ക്യാപ്റ്റൻ സതീഷ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി കുര്യൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സുനിൽ തോമസ് സ്വാഗതവും സെൻ എബ്രഹാം കൃതജ്ഞതയും അറിയിച്ചു


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!