വി.കെ കുര്യന്‍ അവാര്‍ഡ്
റവ.ഡോ. ജോസഫ് മലേപറമ്പിലിന്

കുറവിലങ്ങാട്: കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസപ്രവര്‍ത്തകനുമായിരുന്ന വി.കെ കുര്യന്റെ സ്മരണാര്‍ത്ഥം മികച്ച സാമൂഹിക പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് പാലാ രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് മലേപറമ്പിലിന്. 25001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ എംഎല്‍എ സമ്മാനിക്കും. പത്തിന് രാവിലെ 10ന് പി.ഡി പോള്‍ സ്മാരക ഹാളിലാണ് അവാര്‍ഡ് സമര്‍പ്പണ സമ്മേളനം. വി.കെ കുര്യന്‍ സ്മാരക സൊസൈറ്റി നടത്തുന്ന സമ്മേളത്തില്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ടി.എം ജോര്‍ജിന്റെ അനുസ്മരണവും നടത്തും. കാര്‍മ്മല്‍ ഭവനില്‍ നിന്ന് എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് സമര്‍പ്പണവും നടത്തും. സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.കെ ശശികുമാര്‍ ടി.എം ജോര്‍ജ് അനുസ്മരണം നടത്തും.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!