പുതുവേലിയില്‍ അപകടം കോളജ് വിദ്യാര്‍ത്ഥി മരിച്ചു

കുറവിലങ്ങാട്: എംസി റോഡില്‍ പുതുവേലി മാര്‍ കുര്യാക്കോസ് കോളേജിന് സമീപമുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ ടൗണ്‍ അഞ്ചേരി ഒല്ലൂര്‍ മേലേടത്ത് ബ്രൂക്കിന്റെ മകന്‍ നോയലാ(21)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. നോയലും സുഹൃത്ത് ശരത്തും സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും ഇടിച്ചായിരുന്നു അപകടം. തൃശൂര്‍ മുളങ്ങാട്ട്പറമ്പില്‍ ശശിയുടെ മകന്‍ ശരത്തി(21)നെ പരുക്കുകളോടെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കാര്‍മല്‍ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കോട്ടയത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു നോയലും ശരതും. അപകടത്തെതുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട നോയല്‍ സംഭവസ്ഥലത്ത്തന്നെ മരിച്ചതായാണ് പറയുന്നത്.
രാമപുരം പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു. നോയലിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!