കുറവിലങ്ങാട് ഇടവക നവീകരണവര്‍ഷംദേവാലയത്തില്‍ കൂട്ടായ്മകള്‍ക്ക് തുടക്കമായി

കുറവിലങ്ങാട്: ഇടവകയുടെ സംഘശക്തിയറിയിക്കുന്ന കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ പ്രതിമാസ സമ്മേളനം ഇക്കുറി ഇടവക ദേവാലയത്തില്‍. ഇടവകയുടെ നവീകരണ വര്‍ഷാചരണത്തിന്റെ ഭാഗാമായാണ് ഏപ്രില്‍ മാസത്തെ യൂണിറ്റുതല കൂട്ടായ്മകള്‍ ഇടവക ദേവാലയത്തിലാക്കി ക്രമീകരണം നടത്തിയത്. ആകെയുള്ള 81 കൂട്ടായ്മകളുടെ സമ്മേളനം ആരംഭിച്ചത്. ഇടവകയുടെ ഓരോ സോണുകളില്‍ നിന്നും ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നാല് യൂണിറ്റുകളുടെ സമ്മേളനമാണ് ഓരോ ദിവസവും നടക്കുന്നത്. സമ്മേളനങ്ങള്‍ മെയ് 11ന് സമാപിക്കും.


യൂണിറ്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിളെല്ലാം വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഓരോ യൂണിറ്റുകളും പ്രത്യേകം സമ്മേളിക്കും. കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടക്കും. വൈദികരും യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സംഗമത്തിന്റെ ഭാഗമായി പതാക ദിനം, വിശ്വാസദീപം തെളിയ്ക്കല്‍, വിശ്വാസപ്രഘോഷണ റാലി തുടങ്ങിയവും യൂണിറ്റുകള്‍ ക്രമീകരിക്കുന്നുണ്ട്.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണവര്‍ഷാചരണത്തിന്റെ ഭാഗമായി എല്ലാമാസവും 13 മണിക്കൂര്‍ ആരാധന, എല്ലാ രണ്ടാംവെള്ളിയാഴ്ചകളിലും വചന വിരുന്ന് എന്നിവ നടക്കുന്നുണ്ട്. സംഘടനകളുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനങ്ങള്‍, സംഗമങ്ങള്‍, സമ്മേളനങ്ങള്‍, ദിനാചരണങ്ങള്‍, സാമൂഹികക്ഷേമ പദ്ധതികള്‍, ആത്മീയ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും നടക്കുന്നുണ്ട്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!