വാട്ടര്‍ എടിഎം പഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പെന്ന് മിനി മത്തായി

കുറവിലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2019ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വാട്ടര്‍ എടിഎം ഗ്രാമപഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. തകരാറിലായ എടിഎം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പഞ്ചായത്താണെന്ന നിലപാട് ഉയര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ജനകീയ ആവശ്യം പരിഗണിച്ച് വാട്ടര്‍ എടിഎം പ്രവര്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയപ്പോഴാണ് അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ആവശ്യമായിവന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പുമാത്രം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാക്കി നടപടികള്‍ ആരംഭിക്കുകയായിരുന്നു.


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ഓവര്‍ പദ്ധതിയായി വാട്ടര്‍ എടിഎം അറ്റകുറ്റപ്പണികള്‍ നടത്താനാണ് നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. 2.5 ലക്ഷം രൂപ ഇതിനായി വാര്‍ഷിക പദ്ധതിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.
കുറഞ്ഞവിലയില്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് നാട്. പഞ്ചായത്ത് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കും ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകമായി ബന്ധപ്പെട്ടവര്‍ക്കുമെല്ലാം വാട്ടര്‍ എടിഎമ്മിന്റെ സേവനം നേട്ടമാകും.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!