കുറവിലങ്ങാട്; ഏറ്റുമാനൂര്‍ കട്ടച്ചിറ മേരിമൗണ്ട് പബ്ളിക് സ്‌കൂള്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. മേരിമൗണ്ട് സ്‌കൂള്‍ നടപ്പിലാക്കുന്ന സ്വപ്‌നഭവനം പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം കളത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തൊടുപുഴ സ്വദേശിനിയിക്കാണ് വീട് നല്‍കിയത്. കുറവിലങ്ങാട് കളത്തൂര്‍ വരകുകാലായില്‍ മാത്യുജോസഫ്, സഹോദരന്‍ ജോയിജോസഫ് എന്നിവര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. മാന്‍സ്ജോസഫ് എംഎല്‍എ അധ്യക്ഷനായി. മേരിമൗണ്ട് പബ്ളിക് സ്‌കൂള്‍ പ്രന്‍സിപ്പള്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മോളി അഗസ്റ്റിന്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ലൗലി ജോര്‍ജ്, ,കുറവിലങ്ങാട് പഞ്ചായത്തുപ്രസിഡണ്ട് മിനിമത്തായി, വൈസ് പ്രസിഡണ്ട് അല്‍ഫോണ്‍സജോസഫ് വ്യാപാരി വ്യവസായി സമതി സംസ്ഥാനെ സക്രട്ടറി ഇ എസ് ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here