കുറവിലങ്ങാട്: ദേവമാതാ കോളജില്‍ റാങ്ക് ജേതാക്കള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലായി സ്വീകരണം നല്‍കും. ഒന്നാം വര്‍ഷബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷനും ഇതൊടൊന്നിച്ച് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോളജ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. ബുധനാഴ്ച 9.45ന് കോളജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മാനേജര്‍ റാങ്ക് ജേതാക്കളെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ അസി. പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ.ഡോ. ജേക്കബ് പണ്ടാരപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
ഡോ. ബ്രിന്‍സി മാത്യു, ഓപ്പറേഷന്‍ ഗുരുകുലം കോര്‍ഡിനേറ്റര്‍ കെ.ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും. കോളജിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here