Tag: Kuravilangad vartha

  • ടാറിംഗ് കാളിയാര്‍തോട്ടത്തിന് വേണംധര്‍ണയുമായി നാട്ടുകാര്‍

    ടാറിംഗ് കാളിയാര്‍തോട്ടത്തിന് വേണം
    ധര്‍ണയുമായി നാട്ടുകാര്‍

    കുറവിലങ്ങാട്: ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി സ്മാരക റോഡിന്റെ റീടാറിംഗ് കാളിയാര്‍തോട്ടം ഭാഗത്ത് നിന്ന് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സമരമുഖത്ത്. ഈ റോഡിന് അനുവദിച്ച തുക കാളിയാര്‍തോട്ടം ഭാഗത്തുനിന്ന് മാറ്റിയതായും സമരക്കാര്‍ ആരോപിച്ചു. ടാറിംഗ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.റീടാറിങ്ങിനായി ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ഉടനടി ടാറിങ് ഉണ്ടെന്ന് ഉറപ്പുലഭിച്ചതും കൊണ്ടാണ് തകര്‍ന്നു കിടന്ന ഭാഗത്തു ജലജീവന്‍ പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചത്. ഇതോടെ റോഡിലൂടെ കാല്‍നട യാത്രപോലും…

  • കുറവിലങ്ങാട് ഉപജില്ലാ കലോത്സവം 23 മുതല്‍ കാണാക്കാരിയില്‍

    കുറവിലങ്ങാട് ഉപജില്ലാ കലോത്സവം 23 മുതല്‍ കാണാക്കാരിയില്‍

    കുറവിലങ്ങാട്: 61-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവം കാണക്കാരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 23 മുതല്‍ 26 വരെ വിവിധ വേദികളിലായി നടക്കുമെന്ന് എഇഒ ഡോ. കെ.ആര്‍ ബിന്ദുജി, ജനറല്‍ കണ്‍വീനര്‍ ആര്‍. പത്മകുമാര്‍ , എച്ച്എം ഫോറം സെക്രട്ടറി കെ.പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിജു.എം.ജോസ്, പബ്‌ളിസിറ്റി കണ്‍വീനര്‍ ലിജോ ആനിത്തോട്ടം, ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ആര്‍. രജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉപജില്ലയിലെ 92 സ്‌കൂളുകളില്‍…

  • നസ്രത്ത്ഹില്‍ ഭാഗത്ത് പെരുമ്പാമ്പിനെ പിടികൂടി

    കുറവിലങ്ങാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി. കഴിഞ്ഞരാത്രിയില്‍ ഈ മേഖലയിലെ പകലോമറ്റം-നസ്രത്ത്ഹില്‍ റോഡിലൂടെ യാത്രചെയ്തിരുന്നയാള്‍ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഈ പ്രദേശത്ത് ഒന്നിലധികം പെരുമ്പാമ്പുകള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. കാടുപിടിച്ച് കിടക്കുന്ന കനാലും സമീപസ്ഥലങ്ങളും പെരുമ്പാമ്പുകള്‍ക്കും മറ്റ് ഇഴജന്തുക്കള്‍ക്കും പെരുകാന്‍ ഇടയാക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.

  • മാപ്പിളപറമ്പില്‍ ചിറ്റംവേലില്‍ വര്‍ക്കി ജോസഫ് (87) നിര്യാതനായി

    കുറവിലങ്ങാട്:  മാപ്പിളപറമ്പില്‍ ചിറ്റംവേലില്‍ വര്‍ക്കി ജോസഫ് (87) നിര്യാതനായി.  സംസ്‌കാരം 4 രാവിലെ പത്തിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍.  ഭാര്യ ത്രേസ്യാമ്മ  ഇലയ്ക്കാട് ഇല്ലിയ്ക്കല്‍ കുടുംബാഗം.  മക്കള്‍: ജോര്‍ജ്, പെണ്ണമ്മ, ജോയി, ടോമി, സാബു, സിബി, ഷിനോ.  മരുമക്കള്‍: ഷീബ, ജിഷ, മാത്യു, രാജി, സിനി, സൗമ്യ.

  • മള്ളിയൂരിന്റെ ഓർമ്മകൾ പെയ്തിറങ്ങി
    കർക്കിടകത്തിനൊപ്പം

    കുറവിലങ്ങാട്: ഭാഗവത കഥാകഥനത്തിനായി ജീവിതം സമര്‍പ്പിച്ച് മോക്ഷംപൂകിയ ഭാഗവതഹംസം ഭാഗവത സേവാരത്‌നം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഓര്‍മ്മകള്‍ വീണ്ടും പെയ്തിറങ്ങി. മള്ളിയൂരിന്റെ സമാധിദിനത്തിലാണ് പ്രിയപ്പെട്ട ആത്മീയാചാര്യന്റെ ഓര്‍മ്മകളില്‍ മള്ളിയൂര്‍ ഭക്തരും നാടും നിറഞ്ഞത്.സമാധിദിനത്തില്‍ സമാധിമണ്ഡപത്തില്‍ ഭദ്രദീപം പ്രകാശിപ്പിച്ചു. നൂറുകണക്കിന് ഭക്തര്‍ മള്ളിയൂരിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് പുഷ്പാചര്‍ച്ചന നടത്തി. ഭദ്രദീപ പ്രകാശനം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വഹിച്ചു.

  • കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    കുറവിലങ്ങാട്: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ കുടുംബസംഗമത്തിലാണ് എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടത്. കെ. റെയില്‍ പദ്ധതിയുടെ പേരിലുള്ള ജനരോഷം മനസ്സിലാക്കുവാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി തയ്യാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.കെ.പി. വിജയന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സമരസമിതി രക്ഷാധികാരി എം.റ്റി.തോമസ്, ബിജെപി സംസ്ഥാന സമിതിയംഗം കെ.ഗുപ്തന്‍, സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, രക്ഷാധികാരി മിനി കെ.ഫിലിപ്പ്, അഡ്വ.…

  • കുറവിലങ്ങാട് പ്രവാസി ഭദ്രത, വി.ആര്‍.എഫ് ഫണ്ടുകള്‍ വിതരണം ചെയ്തു

    കുറവിലങ്ങാട് പ്രവാസി ഭദ്രത, വി.ആര്‍.എഫ് ഫണ്ടുകള്‍ വിതരണം ചെയ്തു

    കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ നല്‍കുന്ന പ്രവാസി ഭദ്രത, വയോജന അയല്‍ക്കൂട്ടം കോര്‍പ്പസ് ഫണ്ട്, വി.ആര്‍.എഫ് എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വിതരണം ചെയ്തു. തൊഴില്‍ നഷ്ട്ടപ്പെട്ട കുടുംബശ്രീ പ്രവാസി അംഗത്തിന് പ്രവാസി ഭദ്രതയില്‍പെടുത്തി അനുവദിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പകുതിയാണ് ആദ്യ ഗഡുവായി നല്‍കിയത്. വയോജന അയല്‍ക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 5000 രൂപവീതം നല്‍കുന്ന കോര്‍പ്പസ് ഫണ്ട് 4 അയല്‍ക്കൂട്ടങ്ങള്‍ക്ക് കൈമാറി. വാര്‍ഡ് തലത്തില്‍ നല്‍കുന്ന വര്‍ണബിലിറ്റി റിഡക്ഷന്‍ ഫണ്ട് 2,5,6 വാര്‍ഡുകളിലെ…

  • ആ​​ത്മാ​​വ​​ച്ച​​ന്‍റെ ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം 15ന്

    ആ​​ത്മാ​​വ​​ച്ച​​ന്‍റെ ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം 15ന്

    പാലാ രൂപതാംഗമായ ഫാ.ബ്രൂണോ കണിയാരത്തിന്റെ (ആ​​ത്മാ​​വ​​ച്ചൻ)  നാമകരണ നടപടികൾക്ക് വത്തിക്കാൻ അനുമതി നൽകി. ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ തകൃതിയാണ്.സ​​ന്യാ​​സ​​ജീ​​വി​​ത​​ത്തി​​ന്‍റെ ചൈ​​ത​​ന്യം പ്ര​​സ​​രി​​പ്പി​​ച്ച ആ​​ത്മാ​​വ​​ച്ച​​ന്‍റെ ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാണ്. സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യം ച​​രി​​ത്ര​​നി​​മി​​ഷ​​ത്തി​​നാ​​യി മു​​ൻ​​പെ​​ങ്ങും ക​​ണ്ടി​​ല്ലാ​​ത്ത​​വി​​ധ​​മാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. ആ​​ണ്ടു​​ക​​ളാ​​യു​​ള്ള പ്രാ​​ർ​​ത്ഥ​​ന ദൈ​​വം കേ​​ട്ട​​തി​​ന് ന​​ന്ദി​​ചൊ​​ല്ലി ഒ​​രു​​മി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.വി​​ശു​​ദ്ധ അ​​ന്നാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ക​​ടാ​​ക്ഷ​​ത്തി​​ൽ പ​​രി​​ല​​സി​​ക്കു​​ന്ന കു​​ര്യ​​നാ​​ട് ഗ്രാ​​മ​​ത്തി​​ന് ദൈ​​വ​​സ​​ന്നി​​ധി​​യി​​ൽ ഒ​​രു മ​​ദ്ധ്യ​​സ്ഥ​​നെ​​ക്കൂ​​ടി ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​മാ​​ണ്. ദേ​​വാ​​ല​​യ​​ത്തോ​​ട് ചേ​​ർ​​ന്ന് പ​​ന്ത​​ലൊ​​രു​​ക്കി​​യും ആ​​ത്മാ​​വ​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പൂ​​ക്ക​​ൾ…

  • കടപ്പൂരിൽ കുറുവാ സംഘമെന്നു കരുതി പിടികൂടിയയാൾ ഇതരസംസ്ഥാന തൊഴിലാളിയെന്ന്

    കടപ്പൂരിൽ കുറുവാ സംഘമെന്നു കരുതി പിടികൂടിയയാൾ ഇതരസംസ്ഥാന തൊഴിലാളിയെന്ന്

    കുറവിലങ്ങാട്: കുറുവാസംഘാംഗമെന്നു സംശയിച്ചു നാട്ടുകാർ കടപ്പൂരിൽനിന്നും പിടികൂടി പൊലീസിൽ ഏൽപ്പിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തിരുനൽവേലി സ്വദേശി സ്വാമിയെന്നു പേരുള്ള ഇയാൾ കെട്ടിടനിർമ്മാണതൊഴിലാളിയാണെന്നും ജോലിതേടി എത്തിയതാണെന്നും പോലീസ് കണ്ടെത്തി. കട്ടച്ചിറയിൽ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾപമ്പിനുമുന്നിൽ ഓടനിർമ്മാണജോലിയിൽ കഴിഞ്ഞ നാലുദിവസമായി ഏർപ്പെട്ടിരുന്നതായയും മനസിലാക്കിയിട്ടുണ്ട്. തുടർന്ന് ഇയാളെ ജോലിക്കുനിയോഗിച്ച കരാറുകാരനെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു.

  • കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    . കുറവിലങ്ങാട്: കേന്ദ്ര സർക്കാർ ഫണ്ട് നൽകി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയതിൽ സ്ഥലം എംഎൽഎ അഡ്വ. മോൻസ് ജോസഫിനെ ഉൾപ്പെടുത്താതെ മന:പൂർവ്വമായി ഒഴിവാക്കിയ കോട്ടയം പാർലമെന്റ് മണ്ഡലം എം.പിയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ജനാധിപത്യ വിരുദ്ധ നടപടിയിൽ യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ കേന്ദ്ര – സംസ്ഥാന സർക്കാർ തലത്തിൽ രേഖാമൂലം പരാതി ഉന്നയിക്കുമെന്ന് യുഡിഎഫ് നിയോജക…

  • ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

    ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

                കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൌജന്യമായി ചലനസഹായി/ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ഉഴവൂർ ബ്ലോക്കിലെ ക്യാമ്പിന്റെ ഉദ്ഘാടനംകുറവിലങ്ങാട് സെന്റ് മേരീസ് പാരീഷ് ഹാളിൽ തോമസ് ചാഴികാടൻ എം.പി  നിർവ്വഹിച്ചു.             40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി പി.എൽ /എ.പി.എൽ വിഭാഗത്തിൽ പെട്ടവരും പ്രതിമാസ വരുമാനം  15000/- രൂപയിൽ താഴെ ഉള്ളവരുമായ 150 ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു.123…

error: Content is protected !!