രശ്മി ഇടത്തിനാലിന് ദേശീയ ക്ഷീരകർഷക അവാർഡ്

0
219

ദേശീയ കർഷക അവാർഡ് കുര്യനാട് ഗ്രാമത്തിലേക്ക്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ക്ഷീര കർഷക അവാർഡ് കുര്യനാട് ഇടത്തിനാൽ രശ്മിയ്ക്ക് ലഭിച്ചു. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . മൂന്ന് വിഭാഗങ്ങളിലായി ഒമ്പതുപേർക്ക് ലഭിച്ചഅവാർഡുകളിൽ ഒരു അവാർഡ് മാത്രമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. ക്ഷീരകർഷകമേഖലയിൽ സംസ്ഥാനത്ത് തന്നെ ലഭിക്കുന്ന വലിയ മുന്നേറ്റം രശ്മിയിലൂടെ നടത്താനായത് നാടിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here