ഉപതെരഞ്ഞെടുപ്പിൽ കാണക്കാരി വോട്ടിലൂടെ പ്രതികരിക്കണം വി.ഡി.സതീശൻ

0
195

കാണക്കാരി:
ഇടതുപക്ഷ ഭരണത്തിനെതിരെ പ്രതികരിക്കുവാൻ കാണക്കാരിയിലെ വോട്ടർമാർക്ക് കിട്ടിയ ആദ്യ അവസരമാണ് ഉപതെരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.കാണക്കാരി ഗ്രാമപഞ്ചായത്ത് ഒൻപത് കളരിപ്പടി വാർഡിലെ ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ.റെയിൽ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പിണറായി വിജയന് കോടികൾ ലഭിക്കുന്നതല്ലാതെ, കേരളത്തിലെ ജനങ്ങൾക്ക് ഒരു ഗുണവും ലഭിക്കില്ല, അടുത്ത തലമുറയ്ക്ക് കോടികൾ ബാദ്ധ്യത വരുത്തുന്ന കെ.റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

?

ഡി.സി.സി.പ്രസിഡൻറ് നാട്ടകം സുരേഷ് അദ്ധ്യക്ഷത യോഗത്തിൽ കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ ശ്രീ.മോൻസ് ജോസഫ് MLA മുഖ്യ പ്രഭാക്ഷണം നടത്തി. UDF ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, UDF നേതാക്കളായ അഡ്വ.ടി. ജോസഫ് , തോമസ്സ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലിൽ, ജോഷി ഫിലിപ്പ്, മാഞ്ഞൂർ മോഹൻകുമാർ, പി.യു. മാത്യു, റോയി ചാണകപ്പാറ, സഖറിയാസ് സേവ്യർ, രാജു എമ്മാനുവൽ, മനോജ് ഇടപ്പാട്ടിൽ, UDF സ്ഥാനാർത്ഥി സുനോജ് കോട്ടാശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here