Category: ബ്രേക്കിംഗ് ന്യൂസ്

  • പി.എൽ.സി : ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് സന്തോഷ് കുഴിവേലിൽ

    പി.എൽ.സി : ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് സന്തോഷ് കുഴിവേലിൽ

    കാപ്പുന്തല: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) റുടെ അന്വേഷണ റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിയ്ക്കണമെന്ന് പി.എൽ.സി. സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും നിക്ഷേപകരുടേയും പണം ഉടൻ നൽകണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, തൊഴിൽ നഷ്ടപെട്ടവരുടേയും കൂട്ടായ്മയായാണ് സമരസമിതി രൂപീകരിച്ചിട്ടുള്ളത്.അഴിമതി സംബന്ധിച്ച് എൻഫോഴ്‌സ്…

  • രശ്മി ഇടത്തിനാലിന് ദേശീയ ക്ഷീരകർഷക അവാർഡ്

    രശ്മി ഇടത്തിനാലിന് ദേശീയ ക്ഷീരകർഷക അവാർഡ്

    ദേശീയ കർഷക അവാർഡ് കുര്യനാട് ഗ്രാമത്തിലേക്ക്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ക്ഷീര കർഷക അവാർഡ് കുര്യനാട് ഇടത്തിനാൽ രശ്മിയ്ക്ക് ലഭിച്ചു. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . മൂന്ന് വിഭാഗങ്ങളിലായി ഒമ്പതുപേർക്ക് ലഭിച്ചഅവാർഡുകളിൽ ഒരു അവാർഡ് മാത്രമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. ക്ഷീരകർഷകമേഖലയിൽ സംസ്ഥാനത്ത് തന്നെ ലഭിക്കുന്ന വലിയ മുന്നേറ്റം രശ്മിയിലൂടെ നടത്താനായത് നാടിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

  • ഉപതെരഞ്ഞെടുപ്പിൽ കാണക്കാരി വോട്ടിലൂടെ പ്രതികരിക്കണം വി.ഡി.സതീശൻ

    ഉപതെരഞ്ഞെടുപ്പിൽ കാണക്കാരി വോട്ടിലൂടെ പ്രതികരിക്കണം വി.ഡി.സതീശൻ

    കാണക്കാരി: ഇടതുപക്ഷ ഭരണത്തിനെതിരെ പ്രതികരിക്കുവാൻ കാണക്കാരിയിലെ വോട്ടർമാർക്ക് കിട്ടിയ ആദ്യ അവസരമാണ് ഉപതെരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.കാണക്കാരി ഗ്രാമപഞ്ചായത്ത് ഒൻപത് കളരിപ്പടി വാർഡിലെ ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ.റെയിൽ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പിണറായി വിജയന് കോടികൾ ലഭിക്കുന്നതല്ലാതെ, കേരളത്തിലെ ജനങ്ങൾക്ക് ഒരു ഗുണവും ലഭിക്കില്ല, അടുത്ത തലമുറയ്ക്ക് കോടികൾ ബാദ്ധ്യത വരുത്തുന്ന കെ.റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി.പ്രസിഡൻറ് നാട്ടകം സുരേഷ് അദ്ധ്യക്ഷത…

  • കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 27ന് കുറവിലങ്ങാട്

    കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 27ന് കുറവിലങ്ങാട്

    കുറവിലങ്ങാട്:: പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ബ്ലോക്ക് തലത്തിലുള്ള ക്യാമ്പുകൾ 7 ദിവസങ്ങളിലായി നടത്തും. തിങ്കളാഴ്ച (നവംബര് 22) മുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (അലിംകോ)യും, സാമൂഹ്യ നീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതിയിൽ…

  • ജില്ലാ ക്വിസിൽ ഒന്നാം സ്ഥാനവുമായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും

    ജില്ലാ ക്വിസിൽ ഒന്നാം സ്ഥാനവുമായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും

    കുറവിലങ്ങാട് : ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പ്രശ്നോത്തരിയിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് മിനി മത്തായി, സെക്രട്ടറി . രാജേഷ് ടി വര്‍ഗീസ് എന്നിവരാണ് പ്രശ്നോത്തരിയില്‍ പങ്കെടുത്തത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച മത്സര പരിപാടി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും…

  • കുറവിലങ്ങാട് അതി ദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു

    കുറവിലങ്ങാട് അതി ദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു

      കുറവിലങ്ങാട്:       സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്ന നടപടികൾക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചു .ഇതിനുമുന്നോടിയായി വാർഡ് തലത്തിൽ ജനകീയ സമിതിക്ക് രൂപം നൽകി .എല്ലാ വാർഡിൽ നിന്നും ഉള്ള ജനകീയ സമിതി അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ നൽകുന്ന പഞ്ചായത്ത് തല പരിശീലന പരിപാടി  പ്രസിഡൻറ് മിനി മത്തായി  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അൽഫോൺസ് ജോസഫ്     അധ്യക്ഷത    വഹിച്ച യോഗത്തിൽ  സ്ഥിരം സമിതി അധ്യക്ഷരായ എംഎൻ രമേശൻ ,സന്ധ്യ…

  • കാട്ടാമ്പാക്കിലെ ഖാദിയിൽ പുതിയ പദ്ധതികൾക്ക് നീക്കം

    കാട്ടാമ്പാക്കിലെ ഖാദിയിൽ പുതിയ പദ്ധതികൾക്ക് നീക്കം

    കാട്ടാമ്പാക്കിൽ പ്രവർത്തിക്കുന്ന ഖാദി ഉൽപാദന കേന്ദ്രത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കെട്ടിട സന്ദർശനം നടത്തി..ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ്മ , വാർഡ് മെമ്പർ ബോബൻ മഞ്ഞളാമലയിൽ, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ സാജൻ ജേക്കബ്, മെമ്പർമാരായ ബീന ഷിബു, ലിസി ജീവൻ, ശ്രീകലാ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

  • വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്

    വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്

    വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം കുറവിലങ്ങാട്. സമ്മാനം നേടിയത് ആരാണെന്ന അന്വേഷണം തുടരുന്നു. കോഴാ സ്വദേശി അനീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്. സമ്മാനാർഹമായ ടിക്കറ്റ് ആരാണ് വാങ്ങിയത് എന്ന് വ്യക്തമായിട്ടില്ല . 75 ലക്ഷമാണ് ഭാഗ്യവാന് ലഭിയ്ക്കുക .

  • ഇന്ദിരാജിയെ സ്മരിച്ച് കോൺഗ്രസ്

    ഇന്ദിരാജിയെ സ്മരിച്ച് കോൺഗ്രസ്

    ഇന്ദിര പ്രിയദർശനിയെ അനുസ്മരിച്ച് കോൺഗ്രസ്. ഇന്ദിരയുടെ 104-ാം ജന്മദിന അനുസ്മരണം കടുത്തുരുത്തി ബ്ലോക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. .ബ്ലോക്ക്‌ പ്രസിഡന്റ്‌ ബേബി തൊണ്ടംകുഴി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർമാരായ എം കെ സാംബുജി, സി കെ ശശി ,മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പീറ്റർ മ്യാലിപറമ്പിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ ശ്രീനിവാസ് കോയിത്താനം, കെ കെ ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.

  • കൂട്ടിക്കലിന് ഒരു ലക്ഷം രൂപ നൽകി കുറവിലങ്ങാടെ വ്യാപാരികൾ

    കൂട്ടിക്കലിന് ഒരു ലക്ഷം രൂപ നൽകി കുറവിലങ്ങാടെ വ്യാപാരികൾ

    കുറവിലങ്ങാട്: വ്യാപാരി വ്യാവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഏന്തയാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രളയദുരിതം അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നത്തിനായി സാമാഹരിച്ച തുകയായ 1,00,001 രൂപ കൈമാറി.കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട് കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടിയെ തുക ഏല്‍പ്പിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സിജോ പാറ്റാനി, ട്രഷറര്‍ ഷാജി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് പോളി സെബാസ്റ്റിയന്‍, ചാണ്ടി വര്‍ക്കി, സണ്ണി ജോസഫ്, മിഥുന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

  • പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

    പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

    – പ്രlണയം നടിച്ച് വശീകരിച്ച് 16 കാരിയായ പെണ്കുട്ടിയെ വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി ലൈംഗിക പീഢനത്തിന് ഇരയാക്കിയ കൊണ്ടൂറ് വില്ലേജില് തിടനാട് കരയില് കൂട്ടപ്പുന്നയില് വിഷ്ണു (21) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുളള പെണ്കുട്ടിയുമായി മൊബൈല് ഫോണ് മുഖാന്തിരം നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങള് ഫോണില് എടുപ്പിച്ച് അയച്ചു വാങ്ങിയ ശേഷം അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി കഴിഞ്ഞ ഒരു വറ്ഷത്തോളമായി വിവിധ സ്ഥലങ്ങളില് എത്തിച്ച് ലൈംഗിക പീഢനത്തിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു..…

error: Content is protected !!