കുറവിലങ്ങാട് പഞ്ചായത്ത് ഹാളിൽ കുട്ടികൾക്കുള്ള ദ്വിദിന വർക്ക്‌ഷോപ്പിന്റെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ.  നിർവ്വഹിക്കുന്നു. പ്രസിഡന്റ് മിനി മത്തായി, എം.എൻ.രമേശൻ, കെ.ആർ.സാവിത്രി, അൽഫോൻസ ജോസഫ്, സന്ധ്യ സജികുമാർ, വിനു കുര്യൻ ജോസഫ് എം.എം., കെ.ജി.ശശികല, ഇ.പി. സോമൻ, മജീഷ്യൻ ബെൻ എന്നിവർ സമീപം. 

കുറവിലങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിനും വ്യക്തി ശുചിത്വത്തിനും കുട്ടികള്‍ മുന്‍ഗണന നല്‍കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., കോട്ടയം ഹരിത കേരള മിഷന്‍ എന്നിവര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് എം.എന്‍. രമേശന്‍, സന്ധ്യ സജികുമാര്‍, വിനുമോന്‍ കുര്യന്‍, ജോസഫ് എം.എം., റ്റെസി സജീവ് കമലാസനന്‍, ഇ.കെ. ജോയിസ് അലക്സ്, ലതിക സാജു, രമാരാജു, ബിജു, ജോസഫ്, ബേബി തൊണ്ടാംകുഴി, സെക്രട്ടറി രാജേഷ് ടി. വര്‍ഗ്ഗീസ് അസി. സെക്രട്ടറി കെ.ആര്‍. സാവിത്രി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീന തമ്പി, ബാലസഭ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഐശ്വര്യ ദേവി രാജ്, എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ കില റിസോഴ്സ് പേഴ്സണ്‍ കെ.ജി. ശശികല, ഹരിത കേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഇ.പി. സോമന്‍, ജെ. അജിത് കുമാര്‍, രമണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മജീഷ്യന്‍ ബെന്‍ നടത്തിയ മായാജാലം കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു. ശുചിത്വം, പ്രകൃതി സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിലൂന്നിയ ചിത്രരചന, ഉപന്യാസ മത്സരം, പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പന്ന നിര്‍മ്മാണം, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here