ത്രിൽസിൽ ആവേശം വിതറിവനിത സാംസ്‌കാരിക കൂട്ടായ്മയും സുംബാനൃത്തവും

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണപരിപാടിയായ ത്രിൽസിനോടനുബന്ധിച്ച് സുംബാനൃത്തവും വനിതസാംസ്‌കാരിക കൂട്ടായ്മയും അർബുദനിർണ്ണയവും .
അർബുദപരിശോധനാക്യാമ്പിന് മുന്നോടിയായാണ് ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാ ഡാൻസ് നടത്തിയത്. പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനക്കോളജിസ്റ്റ് ഡോ. വിജി, ഡെന്റൽ സർജൻ ഡോ.സബിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനക്കോളജിസ്റ്റ് ഡോ. വിജി, ഡെന്റൽ സർജൻ ഡോ.സബിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സാമൂഹികപ്രവർത്തക നിഷാ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ, ഡോ. ഭാഗ്യശ്രീ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് , സ്ഥിരം സമിതി അധ്യക്ഷമാരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, ജോൺസൺ പുളിക്കീൽ, രാജു ജോൺ ചിറ്റേത്ത് , പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, രമാ രാജു, സന്ധ്യാ സജികുമാർ എന്നിവർ പ്രസംഗിച്ചു.


വനിതാ സാംസ്‌കാരിക കൂട്ടായ്മ, സ്ത്രീ ശാക്തീകരണ നൃത്താവിഷ്‌കരണം തുടങ്ങിയവും നടത്തി. വിവിധ പഞ്ചായത്തുകൾ, ഐസിഡിഎസ് തുടങ്ങി വിവിധ വനിതാ സംരംഭകരുടെ ഉൽപ്പന്ന വിപണനവും നടത്തി.
സാംസ്‌കാരികകൂട്ടായ്മയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാര ജേതാവ് അനഘ ജെ. കോലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി മാത്യു, കെ.ജി ശശികല എന്നിവർ ക്ലാസ് നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്‌റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജു ജോൺ ചിറ്റേത്ത് , സിൻസി മാത്യു കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനു വി. ജോൺ എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി , കമലാസനൻ ഇ.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകളിലെ കലാകാരികൾ നാടൻ കലാരൂപങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചത് കലാസ്വാദകർക്ക് വലിയ വിരുന്നായി.


Posted

in

,

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!