Tag: MINI MATHAI

  • തെളിനീരൊഴുകും നവകേരളം കുറവിലങ്ങാട് ജലനടത്തം

    തെളിനീരൊഴുകും നവകേരളം കുറവിലങ്ങാട് ജലനടത്തം

    കുറവിലങ്ങാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജലനടത്തം പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവ്വഹിച്ചു. കേരള സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളേയും മാലിന്യ മുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ ശുചിത്വമിഷന്റെയും നവകേരള മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് തെളിനീരൊഴുകും പദ്ധതി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി സജീവിന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ പഞ്ചയത്ത് അംഗങ്ങളായ ജോയിസ് അലക്സ്, ബേബി തൊണ്ടാംകുഴി, ജോസഫ് എം.എം., അക്രഡിറ്റഡ്…

  • വാഹനാപകടം: കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് അടക്കം ആറു പേർക്ക് പരിക്ക്

    കുറവിലങ്ങാട്: ജംഗ്ഷന് സമീപം എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഭർത്താവ് യു.ഡി. മത്തായി എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു . .ഒരു കാർ, മൂന്ന് ഓട്ടോറിക്ഷകൾ, ഒരു സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായിയും ഭർത്താവ് യു. ഡി മത്തായിയും. ഇവരെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ആരുടേയും പരുക്ക് ഗുരുതരമല്ല

  • കോഴായിലെ വഴിയോരവിശ്രമകേന്ദ്രം: ആരോപണം അടിസ്ഥാനരഹിതമെന്ന് മിനി മത്തായി

    കോഴായിലെ വഴിയോരവിശ്രമകേന്ദ്രം: ആരോപണം അടിസ്ഥാനരഹിതമെന്ന് മിനി മത്തായി

    വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് വില്ലേജ് ബ്ലോക്ക് 8-ല്‍ സര്‍വ്വേ 417/21 ല്‍ പൊതുമരാമത്ത് വകുപ്പ് പൊന്നും വില നടപടിയിലൂടെ ഏറ്റെടുത്ത ഭൂമിയിലാണ് സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ പഞ്ചായത്ത് നിര്‍മ്മാണം നടത്തുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഭൂമി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം പ്രസിദ്ധീകരിച്ച നെല്‍വയലുകളുടെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയാണെന്നും മിനിമത്തായി പറഞ്ഞു.

  • കോഴായില്‍ 22 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വരുന്നു

    കോഴായില്‍ 22 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വരുന്നു

    കുറവിലങ്ങാട്: എം.സി റോഡില്‍ യാത്രചെയ്യുന്നവര്‍ക്ക് വിശ്രമത്തിനും ചെറിയ വിനോദത്തിനും അവസരമൊരുക്കാന്‍ കോഴാ തയ്യാറാകുന്നു. സയന്‍സ് സിറ്റിയുടെ പ്രവേശന മേഖലകണക്കെയുള്ള കോഴായില്‍ പുത്തന്‍ പദ്ധതി ഒരുങ്ങുന്നത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോഴായില്‍ ജംഗ്ഷനുസമീപമായി ക്രമീകരണമൊരുക്കുന്നത്.യാത്രക്കാര്‍ക്കായി ശൗചാലയവും അനുബന്ധക്രമീകരണങ്ങളുമാണ് പ്രധാനമായി ഒരുക്കുന്നത്. ഇതിനോടനുബന്ധിച്ച് അത്യാവശ്യ വിനോദ സൗകര്യങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.എം.സി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി സംസ്ഥാന സീഡ്ഫാമില്‍ നിന്ന് ഏറ്റെടുത്ത…

  • കുറവിലങ്ങാട് പ്രവാസി ഭദ്രത, വി.ആര്‍.എഫ് ഫണ്ടുകള്‍ വിതരണം ചെയ്തു

    കുറവിലങ്ങാട് പ്രവാസി ഭദ്രത, വി.ആര്‍.എഫ് ഫണ്ടുകള്‍ വിതരണം ചെയ്തു

    കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ നല്‍കുന്ന പ്രവാസി ഭദ്രത, വയോജന അയല്‍ക്കൂട്ടം കോര്‍പ്പസ് ഫണ്ട്, വി.ആര്‍.എഫ് എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വിതരണം ചെയ്തു. തൊഴില്‍ നഷ്ട്ടപ്പെട്ട കുടുംബശ്രീ പ്രവാസി അംഗത്തിന് പ്രവാസി ഭദ്രതയില്‍പെടുത്തി അനുവദിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പകുതിയാണ് ആദ്യ ഗഡുവായി നല്‍കിയത്. വയോജന അയല്‍ക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 5000 രൂപവീതം നല്‍കുന്ന കോര്‍പ്പസ് ഫണ്ട് 4 അയല്‍ക്കൂട്ടങ്ങള്‍ക്ക് കൈമാറി. വാര്‍ഡ് തലത്തില്‍ നല്‍കുന്ന വര്‍ണബിലിറ്റി റിഡക്ഷന്‍ ഫണ്ട് 2,5,6 വാര്‍ഡുകളിലെ…

  • പരിസ്ഥിതി സംരക്ഷണത്തില്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണം: മോന്‍സ് ജോസഫ്

    കുറവിലങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിനും വ്യക്തി ശുചിത്വത്തിനും കുട്ടികള്‍ മുന്‍ഗണന നല്‍കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., കോട്ടയം ഹരിത കേരള മിഷന്‍ എന്നിവര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് എം.എന്‍. രമേശന്‍, സന്ധ്യ സജികുമാര്‍, വിനുമോന്‍ കുര്യന്‍, ജോസഫ് എം.എം., റ്റെസി സജീവ് കമലാസനന്‍, ഇ.കെ. ജോയിസ് അലക്സ്, ലതിക സാജു,…

error: Content is protected !!