കോഴാ അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിന് എംഎൽഎയെ ഒഴിവാക്കിയെന്ന്പരാതിയുമായി ജോർജ് ജി.ചെന്നേലി

കുറവിലങ്ങാട്: കോഴായിലെ അങ്കണവാടിയുടെ പുതിയകെട്ടിടം ഉദ്ഘാടനത്തിൽ സ്ഥലം എംഎൽഎ മോൻസ് ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്ത് മുൻഅംഗം ജോർജ് ജി. ചെന്നേലിൽ രംഗത്ത്. ബ്ലോക്ക്പഞ്ചായത്ത് നിലപാടിൽ വിശദീകരണം ആവശ്യപ്പെട്ട് പരാതിയും നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ശിശുവികസനസമിതി ഉഴവൂർ ബ്ലോക്ക് ഓഫീസർക്കുമാണ് പഞ്ചായത്ത് മുൻ അംഗം ജോർജ് ജി. ചെന്നേലി പരാതി നൽകിയിട്ടുള്ളത്.
നോട്ടീസിൽ എംഎൽഎയുടെ ഉൾപ്പെടുത്താതിരിക്കുകയും പരിപാടിയിലേക്ക് ക്ഷണിക്കാതെ ബോധപൂർവം ഒഴിവാക്കുകയും ചെയ്തുവെന്നാണ് ചെന്നേലിയുടെ പരാതി. ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിക്കുന്നതായും ജോർജ് ജി.ചെന്നേലിൽ അറിയിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!