ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാപദ്ധതി സർവേ ആരംഭിച്ചു

കുറവിലങ്ങാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ക7ുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി – ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ സർവ്വേ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം നിർവഹിച്ചു. ദേവമാതാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. കോളജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം അബ്ദുൾ കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ്, ജില്ലാ അസി. കോർഡിനേറ്റർ ആർ. സിംല പ്രേരക്മാരായ കെ.എസ് ഷീല, യു.ഡി മത്തായി, ഉഷാ എസ് കുമാർ, എൻഎസ്എസ് വോളന്റീയർ വിവേക് എന്നിവർ പ്രസംഗിച്ചു.


ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ. സിംല സർവ്വേ പരിശീലനത്തിന് നേതൃത്വം നൽകി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതി പദ്ധതി നടപ്പിലാക്കുന്നത്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!