Tag: MONS JOSEPH MLA

  • ഹരിത സഭകള്‍ അനിവാര്യമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    ഹരിത സഭകള്‍ അനിവാര്യമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

    കുറവലങ്ങാട്: ഹരിത സഭയും പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വാസ്ഥ്യം പദ്ധതിയും മാതൃകാപരമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ആളുകള്‍ സ്വയം സന്നദ്ധരായി കൂടുതല്‍ സഹകരിച്ചാല്‍ മാലിന്യരഹിത കുറവിലങ്ങാട് 100% വിജയമാ കുമെന്നും എംഎല്‍എ പറഞ്ഞു. നവകേരളം വൃത്തിയുള്ള കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ജലജീവന്‍ മിഷന്‍ അംഗന്‍വാടികള്‍ക്ക് സംഭാവന ചെയ്ത തുണി സഞ്ചി, ബാഗ്, വാട്ടര്‍ ഡിസ്‌പെന്‍സര്‍, അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്ത വാട്ടര്‍ ബോട്ടിലുകളുടെ വിതരണവും എംഎല്‍എ…

  • ഉഴവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ 26ന് പ്രതിനിധി യോഗമെന്ന് എംഎല്‍എ

    ഉഴവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ 26ന് പ്രതിനിധി യോഗമെന്ന് എംഎല്‍എ

    ഉഴവൂര്‍: പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നാല് കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാതെ വന്നതുമൂലമാണ് ഇതു വരെ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നത്. 2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ പരിശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഉഴവൂര്‍ സബ് ട്രഷറി ഇരിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി സൗകര്യപ്രമായ പുതിയ…

  • സ്‌കൂള്‍ വാര്‍ഷികവും സ്റ്റാന്‍ലി ജോര്‍ജിന് യാത്രയയപ്പും

    സ്‌കൂള്‍ വാര്‍ഷികവും സ്റ്റാന്‍ലി ജോര്‍ജിന് യാത്രയയപ്പും

    കുറവിലങ്ങാട്: കളത്തൂര്‍ സ്ലീവാപുരം ഹോളിക്രോസ് എല്‍.പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജോര്‍ജിനാണ് യാത്രയയ്പ്പ് നല്‍കിയത്. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി. മാനേജര്‍ ഫാ.ഫിലിപ്പ് കുളങ്ങര അധ്യക്ഷത വഹിച്ചു. എഇഒ ഇ.എസ് ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബിജു പഞ്ചായില്‍, ബിജു കൊണ്ടൂക്കാലായില്‍, സിസ്റ്റര്‍ ജിജിമോള്‍, മോന്‍സ് കിഴക്കേക്കര,…

  • മോനിപ്പള്ളിയിൽ ഫെയര്‍‌സ്റ്റേജ് അനുവദിക്കണമെന്ന് കേരളകോൺഗ്രസ് സമ്മേളനം

    മോനിപ്പള്ളിയിൽ ഫെയര്‍‌സ്റ്റേജ് അനുവദിക്കണമെന്ന് കേരളകോൺഗ്രസ് സമ്മേളനം

    കല്ലുടിക്കിയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റിംഗ് സ്റ്റേഷൻ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കണമെന്നും ആവശ്യം മോനിപ്പള്ളി: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്ക് മോനിപ്പള്ളിയിൽ ഫെയര്‍‌സ്റ്റേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് മോനിപ്പള്ളി മണ്ഡലം പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.കൂത്താട്ടുകുളത്തിനും കുറവിലങ്ങാടിനുമിടയിൽ കൂടിയ നിരക്ക് കൊടുത്തു യാത്ര ചെയ്യേണ്ട ഗതികേടാണ് മോനിപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് ഇപ്പോഴുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.കല്ലുടിക്കിയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റിംഗ് സ്റ്റേഷൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം…

  • മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം ആശുപത്രികളുടെ വികസനത്തിന് 5 കോടി യുടെ പദ്ധതി:;ക്ക് മോൻസ് ജോസഫ് എംഎൽഎ

    മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം ആശുപത്രികളുടെ വികസനത്തിന് 5 കോടി യുടെ പദ്ധതി:;ക്ക് മോൻസ് ജോസഫ് എംഎൽഎ

    കുറവിലങ്ങാട്: മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം സർക്കാർ ആശുപത്രികളുടെ ഭാവി വികസന പ്രവർത്തനങ്ങൾ ജനോപകാരപ്രദമായി നടപ്പാക്കുന്നതിന് അഞ്ച് കോടി രൂപയുടെ വികസന പദ്ധതികൾക്ക് രൂപം നൽകുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടപ്ലാമറ്റത്തും മരങ്ങാട്ട്പള്ളിയിലും ഇപ്പോൾ നിലനിൽക്കുന്ന അപര്യാപ്തതകൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സംയുക്ത യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്നത് 13 ലേക്ക് മാറ്റി വെച്ചതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ആശുപത്രിയുടെ ചുമതലക്കാരായ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്,…

  • കുര്യനാട്‌ – ഉഴവൂർ  റോഡിന് 3 കോടിയുടെ പദ്ധതി : മോൻസ് ജോസഫ് എംഎൽഎ

    കുര്യനാട്‌ – ഉഴവൂർ റോഡിന് 3 കോടിയുടെ പദ്ധതി : മോൻസ് ജോസഫ് എംഎൽഎ

    – കുറവിലങ്ങാട്ട് : കുര്യനാട് – ഉഴവൂർ മെയിൻ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നന് 3 കോടി രൂപയുടെ നിർമ്മാണ പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

  • കോഴായില്‍ വഴിയോരവിശ്രമകേന്ദ്രം നിര്‍മ്മാണം ആരംഭിച്ചു

    കോഴായില്‍ വഴിയോരവിശ്രമകേന്ദ്രം നിര്‍മ്മാണം ആരംഭിച്ചു

    കുറവിലങ്ങാട് : മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കോഴാ ജംഗ്ഷനിൽ നടപ്പാക്കുന്ന ടേക്ക് ഏ ബ്രേക്ക് പദ്ധതിയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. എം.സി.റോഡിൽ വിശ്രമ കേന്ദ്രത്തിനു സമീപത്തായി ബസ് ബേയും വെയിറ്റിംഗ് ഷെഡും നിർമ്മിക്കുന്നതിനും പദ്ധതിയുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. പൊതു മരാമത്ത് വകുപ്പ് കെ എസ് റ്റി പി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിലാണ് 22 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് വിശ്രമകേന്ദ്രവും ശുചിത്വ…

  • കോഴാ ജംഗ്ഷനില്‍ ബസ് വേയും കാത്തിരിപ്പ് കേന്ദ്രവും നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

    കോഴാ ജംഗ്ഷനില്‍ ബസ് വേയും കാത്തിരിപ്പ് കേന്ദ്രവും നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

    കുറവിലങ്ങാട്: സയന്‍സ് സിറ്റിയുടെ വരവോടെ ശ്രദ്ധനേടുന്ന കോഴായില്‍ പുത്തന്‍ വികസനപദ്ധതികള്‍ക്ക് സാധ്യതകള്‍ തെളിയുന്നു. കോഴാ ജംഗ്ഷനില്‍ ബസ് വേ, പാലാ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ പാര്‍ക്കിംഗ് കേന്ദ്രം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ രംഗത്തിറങ്ങി.എം.സി റോഡ് വികസനത്തിനായി ഏറ്റവും വീതിയില്‍ സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലൊന്ന് കോഴാ ജംഗ്ഷന്‍ മുതല്‍ സെന്റ് ജോസഫ് കപ്പേളവരെയുള്ള ഭാഗമായിരുന്നു. സംസ്ഥാന സീഡ്ഫാമിന്റെ പാടമാണ് ഇവിടെ ഏറ്റെടുത്തത്. സ്ഥലം ലഭ്യമാക്കിയെങ്കിലും റോഡ് റീടാറിംഗ് നടത്തിയതൊഴിച്ചാല്‍ കാര്യമായി ഇവിടെ…

  • മോന്‍സ് ജോസഫിന് എം.എയ്ക്ക് ഒന്നാം ക്ലാസ്. ഇനി മോന്‍സ് ജോസഫ് MLA M.A, LLB

    മോന്‍സ് ജോസഫിന് എം.എയ്ക്ക് ഒന്നാം ക്ലാസ്. ഇനി മോന്‍സ് ജോസഫ് MLA M.A, LLB

    കുറവിലങ്ങാട്: രണ്ട് തവണ കൈവിട്ടുപോയ എം.എ പഠനത്തില്‍ വിജയം നേടി മോന്‍സ് ജോസഫ് എംഎല്‍എ. ഇക്കുറി ഒന്നാം ക്ലാസോടെയാണ് വിജയമെന്നതും നേട്ടമായി. വിജയത്തിന് രഹസ്യം ഭാര്യ അധ്യാപികയായ സോണിയയുടെ പ്രോത്സാഹനം. കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും ഭാര്യ സോണിയായും എം.എ സോഷ്യോളജി പരീക്ഷയിൽ ഒന്നാം ക്ലാസ്സോടെ പാസ്സായി.അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എം.എ റിസൽറ്റ് വന്നപ്പോൾ മോൻസ് ജോസഫിന് 62% മാർക്കും സോണിയാ മോൻസിന് 66% മാർക്കുമാണ് ലഭിച്ചിട്ടുള്ളത്.എം.എസ്സ്.സി, ബി.എഡ്…

  • മാഞ്ഞൂര്‍ മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഒരുമാസം കൂടി കാത്തിരിക്കണമെന്ന്

    മാഞ്ഞൂര്‍ മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഒരുമാസം കൂടി കാത്തിരിക്കണമെന്ന്

    കുറുപ്പന്തറ: മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടര്‍ച്ചയായി ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജോലികള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരുമാസത്തെ സമയം കൂടുതലായി വേണ്ടിവരുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തോട് അനുബന്ധിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. മാഞ്ഞൂര്‍ മേല്‍പ്പാലത്തില്‍ മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് മുഖ്യ തടസ്സമായിരുന്ന…

  • കടപ്പൂര്-ക്ലാമറ്റം-തവളക്കുഴി റോഡ് വികസനത്തിന് തുടക്കമിട്ടു

    കടപ്പൂര്-ക്ലാമറ്റം-തവളക്കുഴി റോഡ് വികസനത്തിന് തുടക്കമിട്ടു

    കുറവിലങ്ങാട്: കടുത്തുരുത്തി – ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടപ്പൂര് – ക്ലാമറ്റം – തവളക്കുഴി റോഡ് ബി എം ബിസി നിലവാരത്തില്‍ നവീകരിക്കുന്ന റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടനം മന്തി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 4 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്നുമന്ത്രി വാസവന്‍ പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗ് ജോലികള്‍ 5.50 മീറ്റര്‍ വീതിയില്‍ നടപ്പാക്കുന്നതിനൊപ്പം കലിങ്ക് നവീകരണം,…

error: Content is protected !!