കുറവിലങ്ങാട്: കളത്തൂര്‍ സ്ലീവാപുരം ഹോളിക്രോസ് എല്‍.പി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഹെഡ്മാസ്റ്റര് സ്റ്റാന്‍ലി ജോര്‍ജിനാണ് യാത്രയയ്പ്പ് നല്‍കിയത്. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി. മാനേജര്‍ ഫാ.ഫിലിപ്പ് കുളങ്ങര അധ്യക്ഷത വഹിച്ചു. എഇഒ ഇ.എസ് ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബിജു പഞ്ചായില്‍, ബിജു കൊണ്ടൂക്കാലായില്, സിസ്റ്റര്‍ ജിജിമോള്‍, മോന്‍സ് കിഴക്കേക്കര, അബി മാത്യു, ക്രിസ്റ്റീന ബിജു, സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ വാര്‍ഷികവും സ്റ്റാന്‍ലി ജോര്‍ജിന് യാത്രയയപ്പും
by
Tags:
Leave a Reply