കോഴായില്‍ വഴിയോരവിശ്രമകേന്ദ്രം നിര്‍മ്മാണം ആരംഭിച്ചു

കുറവിലങ്ങാട് : മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കോഴാ ജംഗ്ഷനിൽ നടപ്പാക്കുന്ന ടേക്ക് ഏ ബ്രേക്ക് പദ്ധതിയിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. എം.സി.റോഡിൽ വിശ്രമ കേന്ദ്രത്തിനു സമീപത്തായി ബസ് ബേയും വെയിറ്റിംഗ് ഷെഡും നിർമ്മിക്കുന്നതിനും പദ്ധതിയുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. പൊതു മരാമത്ത് വകുപ്പ് കെ എസ് റ്റി പി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിലാണ് 22 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് വിശ്രമകേന്ദ്രവും ശുചിത്വ സമുച്ചയവും നിർമ്മിക്കുന്നത്.

കോഴാ ജംഗ്ഷനിൽ ആധുനിക ഡിസൈനിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ശുചിമുറികൾ, സാനിട്ടറി നാപ്കിൻ വെൻഡിംഗ് യൂണിറ്റ്, ഇൻസിനറേറ്റർ, ഭിന്നശേഷി സൗഹൃദ ശുചിമുറി,  ഡ്രസ്സിംഗ് റൂം, ഫീഡിംഗ് റൂം, ലിവിംഗ് റൂം, മൊബൈൽ ലാപ്പ്ടോപ്പ് ചാർജിംഗ് പോയിന്റുകൾ, കുടിവെള്ള ഡിസ്പെൻസർ, ലഘു ഭക്ഷണശാല എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സന്ധ്യ സജികുമാർ, ടെസി സജീവ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, പഞ്ചായത്ത് ഓഡിറ്റ് സൂപ്പർവൈസർ ചന്ദ്രൻ ആർ, സ്റ്റേറ്റ് സീഡ് ഫാം കൃഷി ഓഫീസർ നിഷ, പഞ്ചായത്ത് അംഗങ്ങളായ വിനുമോൻ കുര്യൻ, ഡാർളി ജോജി, ഇ.കെ. കമലാസനൻ, ജോയ്സ് അലക്സ്, ലതിക സാജു , ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ് , സെക്രട്ടറി രാജേഷ് ടി. വർഗീസ്, അസി.എൻജിനീയർ സുമിത സുകുമാരൻ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.ടി. ജോസഫ് , എസ്. സദാനന്ദ ശങ്കർ, സനോജ് മിറ്റത്താനി, ജോജോ ആളോത്ത് എന്നിവർ പ്രസംഗിച്ചു. 


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!