മോനിപ്പള്ളിയിൽ ഫെയര്‍‌സ്റ്റേജ് അനുവദിക്കണമെന്ന് കേരളകോൺഗ്രസ് സമ്മേളനം

കല്ലുടിക്കിയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റിംഗ് സ്റ്റേഷൻ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കണമെന്നും ആവശ്യം

മോനിപ്പള്ളി: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്ക് മോനിപ്പള്ളിയിൽ ഫെയര്‍‌സ്റ്റേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് മോനിപ്പള്ളി മണ്ഡലം പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൂത്താട്ടുകുളത്തിനും കുറവിലങ്ങാടിനുമിടയിൽ കൂടിയ നിരക്ക് കൊടുത്തു യാത്ര ചെയ്യേണ്ട ഗതികേടാണ് മോനിപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് ഇപ്പോഴുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കല്ലുടിക്കിയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റിംഗ് സ്റ്റേഷൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോയ് അഞ്ചാംതടം അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ.ജെ ആഗസ്തി, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ് , മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, ജയ്‌സൺ ജോസഫ്, ബേബി മാമ്പള്ളിൽ, ജയ്‌സൺ ചോരിയംതടം , സോജൻ വള്ളിപ്പാലം, ജോജി പാണ്ടിയാംമാക്കൽ, സൗമ്യ ജോയി, ജോയി ഇടത്തിന്നൽ , ജോർജ് ചെന്നേലി, സനോജ് മിറ്റത്താനി, ഷിബു കുളങ്ങര എന്നിവർ പ്രസംഗിച്ചു.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!