കടപ്പൂര്-ക്ലാമറ്റം-തവളക്കുഴി റോഡ് വികസനത്തിന് തുടക്കമിട്ടു

കുറവിലങ്ങാട്: കടുത്തുരുത്തി – ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടപ്പൂര് – ക്ലാമറ്റം – തവളക്കുഴി റോഡ് ബി എം ബിസി നിലവാരത്തില്‍ നവീകരിക്കുന്ന റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടനം മന്തി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 4 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്നുമന്ത്രി വാസവന്‍ പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗ് ജോലികള്‍ 5.50 മീറ്റര്‍ വീതിയില്‍ നടപ്പാക്കുന്നതിനൊപ്പം കലിങ്ക് നവീകരണം, ഓട നിര്‍മ്മാണം, ഐറീഷ് ഡ്രെയിന്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നതാണ്. 3 കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തില്‍ റോഡ് നവീകരിച്ച ശേഷം റോഡ് മാര്‍ക്കിംഗും ദിശാ ബോര്‍ഡും സുരക്ഷാ ക്രമീകരണങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലാണ് റോഡ് നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്.
ക്ലാമറ്റം ജംഗ്ഷനില്‍ നടന്ന ഉദ്ഘാടനയോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ അധ്യക്ഷനായി.തോമസ്ചാഴികാടന്‍ എം പി മുഖ്യപ്രഭാഷണംനടത്തി. ഏറ്റുമാനുര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലിജോര്‍ജ്, പ്രതിപക്ഷനേതാവ് ഇ എസ് ബിജു,കൗണ്‍സിലര്‍ തങ്കച്ചന്‍കോണിക്കല്‍, രാഷ്ടീപാര്‍ട്ടി പ്രതിനിധികളായ ടി വി ബിജോയ്,കെ വി പുരുഷന്‍,ടോമിപുളിമാന്‍തുണ്ടം,ജോര്‍ജ്പുല്ലാട്ട്,ടോമിനരിക്കുഴി പൊതുമാരാമത്ത് ഏറ്റുമാനൂര്‍ എഇ ആര്‍ രൂപേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!