ജില്ലാ ക്വിസിൽ ഒന്നാം സ്ഥാനവുമായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും

കുറവിലങ്ങാട് : ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള പ്രശ്നോത്തരിയിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് മിനി മത്തായി, സെക്രട്ടറി . രാജേഷ് ടി വര്‍ഗീസ് എന്നിവരാണ് പ്രശ്നോത്തരിയില്‍ പങ്കെടുത്തത്.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച മത്സര പരിപാടി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 63 ടീമുകള്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!