കുറവിലങ്ങാട് അതി ദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു

0
2

  കുറവിലങ്ങാട്:       സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്ന നടപടികൾക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചു .ഇതിനുമുന്നോടിയായി വാർഡ് തലത്തിൽ ജനകീയ സമിതിക്ക് രൂപം നൽകി .എല്ലാ വാർഡിൽ നിന്നും ഉള്ള ജനകീയ സമിതി അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ നൽകുന്ന പഞ്ചായത്ത് തല പരിശീലന പരിപാടി  പ്രസിഡൻറ് മിനി മത്തായി  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അൽഫോൺസ് ജോസഫ്     അധ്യക്ഷത    വഹിച്ച യോഗത്തിൽ  സ്ഥിരം സമിതി അധ്യക്ഷരായ എംഎൻ രമേശൻ ,സന്ധ്യ സജികുമാർ , ടെസ്സിസജീവ്  ,പഞ്ചായത്തംഗങ്ങളായ ബേബി തൊണ്ടാംകുഴി, വിനു കുര്യൻ ,കമലാസനൻ ഇ. കെ, ജോയ്സ് അലക്സ്,  ലതികാ സാജു,  രമ രാജു ,ബിജു ജോസഫ്, എം .എം  ജോസഫ് ,  അസിസ്റ്റൻറ് സെക്രട്ടറി കെ.ആർ  സാവിത്രി ,അസിസ്റ്റൻറ് നോഡൽ ഓഫീസർ  വി. കെ ഹരികുമാർ എന്നിവർ പ്രസംഗിച്ചു . ഭക്ഷണലഭ്യത ,ആരോഗ്യം ,അടിസ്ഥാന വരുമാനം , വാസസ്ഥലം എന്നിവ പൊതു മാനദണ്ഡങ്ങൾ ആക്കിയാണ്  അതി ദരിദ്രരെ കണ്ടെത്തുന്നത്.  ഇതുസംബന്ധിച്ച് കില ബ്ലോക്ക് കോ-ഓര്ഡി‍നേറ്റർ  സി. ശശി ,  റിസോഴ്സ് പേഴ്സൺ ദീപ ഷാജി ,രാഹുൽ രാജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു .രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  പഞ്ചായത്ത് ജീവനക്കാർ,  അംഗൻവാടി ,ആശാവർക്കർമാർ ,കുടുംബശ്രീ പ്രവർത്തകർ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here