
ഇന്ദിര പ്രിയദർശനിയെ അനുസ്മരിച്ച് കോൺഗ്രസ്. ഇന്ദിരയുടെ 104-ാം ജന്മദിന അനുസ്മരണം കടുത്തുരുത്തി ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. .ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടംകുഴി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർമാരായ എം കെ സാംബുജി, സി കെ ശശി ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പീറ്റർ മ്യാലിപറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശ്രീനിവാസ് കോയിത്താനം, കെ കെ ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.