കടപ്ലാമറ്റത്ത് ഭരണപക്ഷം യോജിച്ചുംവിയോജിച്ചുംകരിങ്കൽഖനനത്തിന് എൻഒസി

കേരളാ കോൺഗ്രസ്-എം അംഗങ്ങൾ വിയോജിച്ചപ്പോൾ പ്രതിപക്ഷം സിപിഎമ്മിനൊപ്പം

കടപ്ലാമറ്റം: പഞ്ചായത്തിൽ പാറഖനനത്തിനുള്ള അപേക്ഷയിൽ അനുമതി. ഭരണപക്ഷമായ ഇടതുമുന്നണിയിലെ സിപിഎം അപേക്ഷയെ അനുകൂലിച്ചപ്പോൾ കേരളാ കോൺഗ്രസ്-എം വിയോജിപ്പ് പ്രകടിപ്പിച്ചു.
തോമസ് മാത്യു ചാർത്യംകണ്ടത്തിൽ സമർപ്പിച്ച അപേക്ഷയിൽ അനുമതി നൽകിയതലാണ് ഭരണപക്ഷം ചേരിതിരിഞ്ഞത്. കേരളാ കോൺഗ്രസ്-എം അംഗങ്ങളായ ജെയ്‌മോൾ റോബർട്ട്, ആൻസി സഖറിയാസ്, ബിൻസി സാവിയോ, ബീനാ തോമസ്, മത്തായി മാത്യു എന്നിവരാണ് വിയോജിച്ചത്.
13അംഗഭരണസമിതിയിൽ എട്ടുപേർ അപേക്ഷയെ അനുകൂലിച്ചു. പാറമടഖനനത്തിൽ പുതിയ നീക്കം ഏറെ ചർച്ചകൾക്ക് രാഷ്ട്രീയചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!