കടപ്ലാമറ്റത്തിന് ഇനി സ്വന്തം മേളപ്പട, കരുത്തായത് ബ്ലോക്ക് പഞ്ചായത്ത്

0
3

കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിന് ഇനി സ്വന്തം മേളക്കാർ. ഗ്രാമപഞ്ചായത്തിന്റെ വനിതാദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടപിയത് ഞ്ചായത്തിലെ 12 വനിതകൾ അണിനിരന്ന വനിതാ ശിങ്കാരിമേളം.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷനംഗവും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ജീന സിറിയക് പട്ടികജാതി വികസന ഫണ്ടിൽ നിന്ന് സമ്മാനിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും സിന്ധുമോൾ സെക്രട്ടറിയും ആയ സർഗ്ഗശ്രീ സ്വയം സഹായ സംഘത്തിനാണ് 8 ചെണ്ടയും 4 ഇലത്താളവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ ലഭിച്ചത്
വനിതാ ദിനാഘോഷ വേളയിൽ തന്നെ 12 കുടുംബങ്ങൾക്ക് പ്രോത്സാഹനം നൽകാൻ സാധിച്ചത് അഭിമാനകരമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി കുര്യൻ പറഞ്ഞു. വാദ്യോപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. സി കുര്യൻ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ. സിന്ധു മോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയമോൾ റോബർട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജീന സിറിയക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സച്ചിൻ സദാശിവൻ , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിൻസി സാവിയോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സഖറിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ പുളിക്കീൽ ,പഞ്ചായത്ത് മെമ്പർമാരായ ബീന തോമസ് പുളിക്കൽ, പ്രവീൺ പ്രഭാകരൻ, മത്തായി മാത്യു, ലളിതാ മോഹനൻ, ജോസ് കൊടിയംപുരയിടം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി. വിജീഷ്, കലാ സാംസ്‌കാരിക പ്രവർത്തകൻ വയല വിനയചന്ദ്രൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here