കടപ്ലാമറ്റം സഹകരണബാങ്ക് വായ്പാകുടിശിക്കാർക്കെതിരെ നടപടി ശക്തമാക്കുന്നു

കടപ്ലാമറ്റം: കടപ്ലാമറ്റം സഹകരണബാങ്ക് വായ്പാകുടിശികക്കാർക്കെതിരെ നടപടി ശക്തമാക്കി. കുടിശികക്കാരുടെ ഈട് വസ്തു അളന്ന് തിട്ടപ്പെടുത്തി നടപടികളുമായി ബാങ്ക് രംഗത്തെത്തിറങ്ങിക്കഴിഞ്ഞു.
സ്‌പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഈട് വസ്തു അളന്ന്തിട്ടപ്പെടുത്തൽ ആരംഭിച്ചു. തുടർദിവസങ്ങളിൽ ലേല നടപടികൾ ഉൾപ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് ഭരണസമിതിയുടെ നീക്കമെന്നാണ് പറയുന്നത്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!