യുഡിഎഫ് പ്രവർത്തകരിൽ ആവേശം വിതറിചെന്നിത്തലയുടേയും എംഎൽഎയുടേയും റോഡ്‌ഷോ

കുറവിലങ്ങാട്: സംസ്ഥാനസർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ്സിന് മുന്നോടിയായി നടന്ന റോഡ്‌ഷോ പ്രവർത്തകർക്ക് ആവേശമായി. കടുത്തുരുത്തിയിൽ നിന്ന് സമ്മേളനവേദിയായിരുന്ന കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് നടന്ന റോഡ് ഷോ യുഡിഎഫിന്റെ സംഘശക്തിയും കെട്ടുറപ്പും വിളിച്ചോതി.
കോൺഗ്രസ് ദേശീയ വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ, കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടന്നത്. യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന ബൈക്ക് റാലി റോഡ് ഷോയുടെ ഭാഗമായി നടന്നു.


ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി കടുത്തുരുത്തി ടൗണിലെത്തിയതോടെ സംഘശക്തിയുടെ പ്രഖ്യാപനമായി മാറി. മുട്ടുചിറ, കുറുപ്പന്തറ, കാഞ്ഞിരത്താനം, കുറവിലങ്ങാട് ബൈപ്പാസ് റോഡ് വഴി പാറ്റാനി ജംഗ്ഷൻ, പള്ളിക്കവല, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയാണ് റോഡ്‌ഷോ എത്തിയത്.
ബൈപ്പാസ് ജംഗ്ഷനിൽ നൂറുകണക്കായ പ്രവർത്തകർ നേതാക്കളെ വരവേറ്റ് റാലിയുടെ ഭാഗമായി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!