കടപ്ലാമറ്റത്തിന് ആയുർവേദത്തിൽ ആയുഷ് ഹെൽത്ത് വെൽനെസ് സെന്റർ

കുറവിലങ്ങാട്: ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്ലാമറ്റം ആയുർവേദ ഡിസ്പൻസറിയെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററാക്കി ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
സംസ്ഥാനത്ത് 80 ആയൂർവേദ ഡിസ്‌പെൻസറികളാണ് ഇത്തരത്തിൽ അപ്‌ഗ്രേഡ് ചെയ്ത് സർക്കാർ അംഗീകാരം നൽകിയത്. ജില്ലയിൽ കടപ്ലാമറ്റം ഉൾപ്പടെ നാല് ആയൂർവേദ ഡിസ്പെൻസറികളാണ് സർക്കാർ അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളത്.
മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ചർച്ചചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!