കടപ്ലാമറ്റം ആശുപത്രിയിൽ സായാഹ്ന ഒപി ആരംഭിച്ചതായി ജീന സിറിയക്

കടപ്ലാമറ്റം: ഗവ. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തനം ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് അറിയിച്ചു. നാടിന്റെ ഏറെ നാളെത്ത ആവശ്യമാണ് നിറവേറ്റിയത്. സായാഹ്ന ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഡോ. ക്രിസ് മാത്യു മാത്യൂസ് കഴിഞ്ഞ ദിവസം ചുമതലയേറ്റു.


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷൻ അംഗം ജീന സിറിയക്കിന്റെ നേതൃത്വത്തിൽ ലഭ്യമാക്കിയ ഫണ്ട് വിനിയോഗിച്ചാണ് പുതിയ ഡോക്ടറുടെ സേവനം ആരംഭിക്കാനായത്. പുതിയ ഡോക്ടർ എത്തിയതോടെ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ ആറുവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ആശുപത്രിയിൽ പുതിയ വാട്ടർ ടാങ്ക്, പഴയ കെട്ടിടത്തിന്റെ മുകൾ നിലയിൽ റൂഫിങ്, ശിശു സൗഹൃദ പാർക്ക്,പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, പഴയ കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷൻ, പെയിന്റിംഗ് തുടങ്ങി 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളുംആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്നും ജീന സിറിയക് അറിയിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!