പോസ്റ്റർ പ്രചരണത്തിന് വനിതകളും കടപ്ലാമറ്റത്ത് എൽഡിഎഫ് ആവേശം

0
1

കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് പ്രചരണരംഗം പുരുഷന്മാരുടെ കുത്തകയായിരുന്നതൊക്കെ പഴങ്കഥ. ഇപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ കടപ്ലാമറ്റത്ത് കണ്ട കാഴ്ച അതാണ്. ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ടൗണിലടക്കം പോസ്റ്റർ പ്രചരണം നടത്തുന്നു. തോമസ് ചാഴികാടനുവേണ്ടിയാണ് വനിതകളുടെ പ്രവർത്തനം. വനിതകളുടെ സംഘത്തിൽ ജനപ്രതിനിധികളും സംഘടനാഭാരവാഹികളുമുണ്ട്.
വനിത കോൺഗ്രസ്-എം നിയോജകമണ്ഡലം സെക്രട്ടറി ജീനാ സിറിയക്, മണ്ഡലം പ്രസിഡന്റ് ജയ്‌മോൾ റോബർട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചരണം നടത്തിയത്.


……

LEAVE A REPLY

Please enter your comment!
Please enter your name here